ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം എന്ന ചിത്രത്തിലൂടെ ഒരു താരമെന്ന നിലയിൽ വമ്പൻ തിരിച്ചു വരവാണ് ഉലകനായകൻ കമൽ ഹാസൻ നടത്തിയത്. കമൽ ഹാസൻ തന്നെ നിർമ്മിക്കുകയും ചെയ്ത ഈ ചിത്രം തമിഴിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിലാണ് കമൽ ഹാസൻ അഭിനയിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ കമൽ ഹാസന്റെ പ്രതിഫലത്തെ കുറിച്ച് വരുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 150 കോടി രൂപയാണ് ഈ ചിത്രത്തിൽ കമൽ ഹാസന് ലഭിക്കുന്ന പ്രതിഫലമെന്നാണ് സൂചന. ഈ വാർത്ത സത്യമാണെങ്കിൽ തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനെന്ന റെക്കോർഡ് ഇനി മുതൽ കമൽ ഹാസന് സ്വന്തം.
വാരിസ് എന്ന ചിത്രത്തിന് വേണ്ടി ദളപതി വിജയ് 120 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതുപോലെ തന്നെ നൂറിനും നൂറ്റിയന്പത് കോടിക്കും ഇടയിലാണ് രജനികാന്ത് പ്രതിഫലം വാങ്ങിയിരുന്നത് എന്നാണ് സൂചന. എന്നാൽ തുടർ പരാജയങ്ങൾ വന്നപ്പോൾ അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്ന ജയിലർ എന്ന ചിത്രത്തിന് എഴുപത് കോടി രൂപ മാത്രമാണ് ഈടാക്കിയതെന്ന് വാർത്തകൾ വരുന്നുണ്ട്. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ദളപതി വിജയ്, സൂപ്പർസ്റ്റാർ രജനികാന്ത് എന്നിവരെ പിന്തള്ളി കൊണ്ട്, താരമൂല്യത്തിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. ഇന്ത്യൻ 2 കഴിഞ്ഞും വലിയ ചിത്രങ്ങളാണ് കമൽ ഹാസനെ കാത്തിരിക്കുന്നത്. മഹേഷ് നാരായണൻ ചിത്രം, എച് വിനോദ് ചിത്രം, ലോകേഷ് കനകരാജിന്റെ വിക്രം 3 എന്നിവയാണവ.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.