ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് കമൽ ഹാസൻ. ഉലക നായകൻ എന്നറിയപ്പെടുന്ന അദ്ദേഹം സിനിമയിലെ സകലകലാ വല്ലഭനാണെന്നും പറയാം. അഭിനയവും സംവിധാനവും നിർമ്മാണവും രചനയും സംഗീത സംവിധാനവും ആലാപനവും മുതൽ കമൽ ഹാസൻ ചെയ്തു വിജയം വരിക്കാത്ത ഒരു പ്രധാന മേഖലയും സിനിമയിലില്ല. ലോകം മുഴുവൻ ഇന്ത്യൻ സിനിമയുടെ ബ്രാൻഡ് അംബാസഡർമാരിലൊരാളായി അറിയപ്പെടുന്ന അദ്ദേഹം തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്തു ഏറ്റവും കൂടുതൽ അഭിനയിച്ചത് മലയാള സിനിമയിലാണ്. കഴിഞ്ഞ ദിവസം തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയുമായി കമൽ ഹാസൻ നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് സംഭാഷണത്തിൽ അദ്ദേഹം എടുത്തു പറഞ്ഞത് ഒരു നടനെന്ന നിലയിൽ മലയാള സിനിമ തനിക്കു നൽകിയത് എന്താണെന്നാണ്. ഓരോ മലയാളിക്കും അതുപോലെ മലയാള സിനിമക്കും അഭിമാനം പകരുന്ന വാക്കുകളാണ് കമൽ ഹാസൻ വിജയ് സേതുപതിയോടു പറഞ്ഞത്. കമലിന്‍റെ അഭിനയശൈലിയെക്കുറിച്ചും കഥാപാത്രങ്ങളാവാന്‍ നടത്താറുള്ള അര്‍പ്പണമെത്തുറിച്ചുമുള്ള ചോദ്യം വിജയ് സേതുപതി ചോദിച്ചപ്പോഴാണ് കമൽ ഹാസൻ മലയാള സിനിയയെ കുറിച്ച് പറയുന്നത്.
അദ്ദേഹം പറയുന്നത് അഭിനയ കലയെ കുറിച്ചുള്ള പടങ്ങൾ തനിക്കു കിട്ടിയത് രണ്ടു സ്ഥലത്തു നിന്നാണ് എന്നാണ്. ഒന്ന് സംവിധായകന്‍ കെ ബാലചന്ദറില്‍ നിന്നും പിന്നെ മലയാളസിനിമയില്‍ നിന്നും. ഒരിക്കൽ ബാലചന്ദറിന്റെ ചിത്രങ്ങളൊഴിച്ചു മികച്ച ചിത്രങ്ങൾ തനിക്കു തമിഴിൽ നിന്ന് കിട്ടാതെയായപ്പോൾ തനിക്കു ഗംഭീര വേഷങ്ങൾ ലഭിച്ചത് മലയാള സിനിമയിൽ നിന്നാണെന്നും തന്റെ ഒരു സുഹൃത്തിന്റെ കൂടി ഉപദേശ പ്രകാരം താൻ മലയാള സിനിമയിൽ കൂടുതൽ ശ്രദ്ധിച്ചപ്പോൾ തനിക്കു ലഭിച്ചത് ഒരിക്കലൂം മറക്കാനാവാത്ത കഥാപാത്രങ്ങളാണെന്നും കമൽ ഹാസൻ പറഞ്ഞു. വ്യത്യസ്ത കഥാപാത്രങ്ങളായി തങ്ങളുടെ പ്രിയതാരങ്ങള്‍ പരീക്ഷണത്തിനു തയ്യാറാവുന്നത് മലയാളസിനിമാ പ്രേക്ഷകർ എപ്പോഴും സ്വീകരിക്കുന്നു എന്നതാണ് മലയാള സിനിമയുടെ പ്രത്യേകതയെന്നും കമൽ ഹാസൻ വിജയ് സേതുപതിയോടു പറഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.