ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസ ഗായകൻ ആയ ഡോക്ടർ കെ ജെ യേശുദാസ് തന്റെ എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. ഇന്ത്യൻ സിനിമയിലെ പ്രമുഖരായ എല്ലാവരും തന്നെ യേശുദാസിനു പിറന്നാൾ ആശംസകളുമായി മുന്നോട്ടു വന്നു കഴിഞ്ഞു. മലയാളത്തിൽ നിന്ന് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി, യുവ താരം നിവിൻ പോളി തുടങ്ങി ഒട്ടേറെ പേര് യേശുദാസിനു തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ജന്മദിനാശംസകൾ നേർന്നു. ഇപ്പോഴിതാ തമിഴിൽ നിന്ന് ഉലക നായകൻ കമൽ ഹാസനും യേശുദാസിനു എൺപതാം പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ്. സിനിമാ ലോകത്തിനും സംഗീത ലോകത്തിനും കിട്ടിയ അപൂർവ രാഗം, ഞങ്ങളുടെ അണ്ണൻ യേശുദാസിനു പിറന്നാൾ ആശംസകൾ എന്നാണ് കമൽ ഹാസൻ കുറിച്ച വാക്കുകൾ.
മോഹൻലാൽ, കമൽ ഹാസൻ, മമ്മൂട്ടി തുടങ്ങിയവരുമായി എല്ലാം വലിയ സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് യേശുദാസ്. ഏറ്റവും മികച്ച ഗായകനുള്ള എട്ടോളം ദേശീയ അവാർഡുകൾ, മികച്ച ഗായകനുള്ള കേരളാ സർക്കാരിന്റെ 26 ഓളം അവാർഡുകൾ, മികച്ച ഗായകനുള്ള തമിഴ് നാട് സർക്കാരിന്റെ അഞ്ചോളം അവാർഡുകൾ. ആന്ധ്ര സർക്കാരിൽ നിന്നുള്ള നാലോളം അവാർഡുകൾ, മികച്ച ഗായകനുള്ള വെസ്റ്റ് ബംഗാൾ സംസ്ഥാന അവാർഡ്, പദ്മശ്രീ, പദ്മ ഭൂഷൺ, പദ്മ വിഭൂഷൺ എന്നിവയെല്ലാം ലഭിച്ചിട്ടുള്ള യേശുദാസ് ഇന്ത്യൻ സിനിമയിലെ തന്നെ സംഗീത രാജാവായാണ് അറിയപ്പെടുന്നത്. ഒട്ടേറെ ഇന്ത്യൻ ഭാഷകളിൽ പാടി ഇത്രയധികം അവാർഡുകൾ നേടിയ യേശുദാസിനെ പോലെ മറ്റൊരു ഗായകനും ഇന്ന് ഇന്ത്യൻ സിനിമയിൽ ഇല്ല എന്നു തന്നെ പറയേണ്ടി വരും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.