ഉലകനായകൻ കമൽ ഹാസൻ ഇപ്പോൾ തന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഇന്ത്യൻ 2 പൂർത്തിയാക്കുന്നതിന്റെ തിരക്കിലാണ്. ശങ്കർ ഒരുക്കുന്ന ഈ ചിത്രത്തിന് ശേഷം അദ്ദേഹം ചെയ്യാൻ പോകുന്ന ചിത്രമേതെന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഒരുപാട് വർഷങ്ങൾക്കു ശേഷം മണി രത്‌നം സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ ഉലകനായകൻ അഭിനയിക്കുന്നുണ്ട്. എന്നാൽ ആ ചിത്രം തുടങ്ങുന്നതിന് മുൻപ് സൂപ്പർ ഹിറ്റ് സംവിധായകൻ എച്ച് വിനോദ് ഒരുക്കുന്ന ചിത്രത്തിലാവും കമൽ ഹാസൻ വേഷമിടുക എന്ന സൂചനയാണ് ട്രേഡ് അനലിസ്റ്റുകൾ തരുന്നത്.സതുരംഗ വേട്ടൈ, തീരൻ അധികാരം ഒൺഡ്രൂ എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രം എന്നിവയൊരുക്കി ശ്രദ്ധ നേടിയ എച്ച് വിനോദ്, അതിനു ശേഷം മൂന്ന് അജിത് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. നേർക്കൊണ്ട പാർവൈ, വലിമയ്, തുനിവ് എന്നീ ചിത്രങ്ങളാണ് അദ്ദേഹം അജിത്തിനെ നായകനാക്കി ഒരുക്കിയത്. അതിൽ നേർക്കൊണ്ട പാർവൈ, തുനിവ് എന്നീ ചിത്രങ്ങൾ വമ്പൻ വിജയം നേടി. കമൽ ഹാസൻ നായകനായി എത്തുന്ന എച് വിനോദ് ചിത്രം ചെറിയ കാൻവാസിൽ ഒരുക്കുന്ന ഒന്നാണെന്നാണ് സൂചന.
ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഏപ്രിൽ മാസത്തോടെ കമൽ ഹാസൻ ഇന്ത്യൻ 2 തീർക്കുമെന്നും അതിനു ശേഷം നേരെ ഇതിൽ ജോയിൻ ചെയ്യുമെന്നുമാണ് സൂചന. ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 ഇൽ അദ്ദേഹം ഇരട്ട വേഷമാണ് ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജെയന്റ്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം 1996 ഇൽ എത്തിയ ഇന്ത്യൻ എന്ന ട്രെൻഡ് സെറ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.