1987 ഇൽ റിലീസ് ചെയ്ത് വലിയ നിരൂപക പ്രശംസ നേടിയ മലയാള ചിത്രമാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ തനിയാവർത്തനം. അന്തരിച്ചു പോയ ഇതിഹാസ രചയിതാവു എ കെ ലോഹിതദാസ് രചിച്ചു സിബി മലയിൽ സംവിധാനം ചെയ്‌ത ഈ ചിത്രം ശ്രദ്ധ നേടിയത് അതിലെ അതിവൈകാരികത നിറഞ്ഞ കഥാ സന്ദർഭങ്ങൾ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടുമാണ്. ബാലൻ മാഷ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടി ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിൽ നൽകിയത്. ഒരു നടനെന്ന നിലയിൽ മമ്മൂട്ടിയുടെ തിരിച്ചു വരവിന് കൂടി കാരണമായ ചിത്രങ്ങളിൽ ഒന്നായിരുന്നു തനിയാവർത്തനം. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചു ഉലക നായകൻ കമൽ ഹാസൻ പറയുന്ന ഒരഭിപ്രായം ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഈ ചിത്രം എപ്പോൾ കണ്ടാലും താൻ കരയുമെന്നും അത്രക്ക് അത്ഭുതകരമായ ഒരു ചിത്രമാണ് ഇതെന്നും കമൽ ഹാസൻ പറയുന്നു. ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ചത് ഈ ചിത്രത്തിനു വേണ്ടിയാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. തന്റെ കുടുംബത്തിലെ പുരുഷന്മാർക്ക് മാത്രം പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്തിന്റെ വിഹ്വലതകളിൽപ്പെട്ടു ജീവിതം നശിക്കുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണ തലങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിക്കു ഒപ്പം മുകേഷ്, തിലകൻ, സരിത, ഫിലോമിന, കവിയൂർ പൊന്നമ്മ എന്നിവരും ഈ ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. മികച്ച തിരക്കഥക്കും മികച്ച രണ്ടാമത്തെ നടനും രണ്ടാമത്തെ നടിക്കുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ യഥാക്രമം ലോഹിതദാസ്, തിലകൻ, ഫിലോമിന എന്നിവർ ഈ ചിത്രത്തിലൂടെ നേടിയെടുത്തു. എം ജി രാധാകൃഷ്ണൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.