[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ അണ്ണാത്തെയിൽ ജോജു ജോർജ്?; വെളിപ്പെടുത്തി താരം..!

മലയാളത്തിലെ ഇപ്പോഴത്തെ മികച്ച നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. നായകനായും വില്ലനായും സ്വാഭാവ നടനായും ഹാസ്യ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ജോജു ഇപ്പോൾ താരമൂല്യത്തിലും മുന്നിലാണ്. ഒരുപിടി മികച്ച മലയാള ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായ ജോജു, കഴിഞ്ഞ മാസം റിലീസ് ചെയ്ത ജഗമേ തന്തിരത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ധനുഷ് നായകനായ ഈ കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ വളരെ പ്രാധാന്യം നിറഞ്ഞ ഒരു കഥാപാത്രമാണ് ജോജു ചെയ്തത്. അതിലെ മികച്ച പ്രകടനം ഒട്ടേറെ അവസരങ്ങൾ തമിഴിൽ നിന്ന് ജോജുവിലേക്ക് എത്താൻ കാരണമാകുന്നുണ്ട്. ഇപ്പോഴിതാ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ജോജു ചെയ്യുന്നുണ്ട് എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്.

എന്നാൽ അതിനു മറുപടി നൽകി കൊണ്ട് ജോജു തന്നെ മുന്നോട്ടു വന്നിരിക്കുകയാണ്. അതിനെക്കുറിച്ചു തനിക്ക് ഒരറിവും ഇല്ലെന്നും അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയുമാണ് എന്നു ജോജു പറയുന്നു. അതൊക്കെ ഒരു വലിയ ഭാഗ്യമായിരിക്കും എന്നും ജോജു പറഞ്ഞു. അതുപോലെ ഒരു സ്വപ്നം പോലെ കാണുന്നത് മണി രത്‌നം സംവിധാനം ചെയ്ത്, രജനികാന്ത്- കമൽ ഹാസൻ എന്നിവർ നായകന്മാർ ആവുന്ന ഒരു ചിത്രം സംഭവിക്കണം എന്നും, അതിൽ വളരെ ചെറുത് ആണെങ്കിലും ഒരു വേഷം തനിക്കും ലഭിക്കണം എന്നുമാണെന്നും ജോജു പറയുന്നു. തമിഴിൽ നിന്ന് ഒരു ചിത്രം മലയാളത്തിലേക്ക് റീമേക് ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് ഏതായിരിക്കും എന്ന ചോദ്യത്തിന് 96 എന്നായിരുന്നു ജോജുവിന്റെ ഉത്തരം. ദിവസങ്ങൾക്ക് മുൻപേ പുറത്തു വന്ന മഹേഷ് നാരായണൻ- ഫഹദ് ഫാസിൽ ചിത്രം മാലിക്കിൽ ജോജു മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.