സൂപ്പർ സ്റ്റാർ രജനികാന്തിന്റെ അടുത്ത റിലീസ് പ്രശസ്ത സംവിധായകൻ ശിവ ഒരുക്കുന്ന അണ്ണാത്തെ എന്ന ചിത്രമാണ്. ഖുശ്‌ബു, മീന, നയൻ താര, കീർത്തി സുരേഷ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഈ വർഷം ദീപാവലി റിലീസ് ആയി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശിവ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയാൽ അടുത്തതായി രജനികാന്ത് ചെയ്യാൻ പോകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ഇമോഷണൽ ത്രില്ലറായി ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഉലക നായകൻ കമൽ ഹാസനാണ് എന്നും സൂചനകളുണ്ട്. രജനികാന്ത് ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികള്‍ ലോകേഷ് കനകരാജ് ആരംഭിച്ചിരിക്കുന്നുവെനാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് മാസത്തോടെ ചിത്രീകരണമാരംഭിക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നതെന്നും വാർത്തകളുണ്ട്.
മാനഗരം, കൈദി എന്നീ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത ലോകേഷ് കനകരാജ് ഒരുക്കിയ പുതിയ ചിത്രം ദളപതി വിജയ് നായകനായി എത്തുന്ന മാസ്റ്റർ ആണ്. ഏപ്രിൽ ഒൻപതിന് റിലീസ് ചെയ്യാനിരുന്ന ഈ ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്. ഇതിലെ പാട്ടുകൾ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. വിജയ്‌യോടൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും അഭിനയിക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ദർബാർ ആയിരുന്നു രജനികാന്തിന്റെ മുൻ റിലീസ്. വലിയ പ്രതീക്ഷയോടെ വന്ന ചിത്രത്തിന് വേണ്ടത്ര വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല. വിശ്വാസം എന്ന ബ്ലോക്ക്ബസ്റ്റർ അജിത് ചിത്രത്തിന് ശേഷം ശിവ ഒരുക്കുന്ന രജനികാന്ത് ചിത്രത്തിൽ അതുകൊണ്ടു തന്നെ പ്രതീക്ഷകളുടെ ഭാരം കൂടുതലുണ്ട്.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
This website uses cookies.