[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തൃഷ ചിത്രത്തിൽ നിന്ന് പിന്മാറിയത് ഞെട്ടിച്ചിരുന്നു; കാരണങ്ങൾ വെളിപ്പെടുത്തി ചിരഞ്ജീവി

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിലൊരാളാണ് തൃഷാ കൃഷ്ണൻ. ഇപ്പോൾ മണി രത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൽ സെൽവൻ, മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം റാം എന്നിവ ചെയ്യുന്ന തൃഷ, തമിഴിൽ മറ്റു ചില പ്രൊജെക്ടുകളുമായും തിരക്കിലാണ്. തെലുങ്കിലെ മെഗാ സ്റ്റാർ ചിരഞ്ജീവി നായകനാവുന്ന ആചാര്യ എന്ന ചിത്രത്തിൽ നായികയാവാനും തൃഷക്ക് വിളി വന്നിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ആ ചിത്രത്തിൽ നിന്ന് തൃഷ പിന്മാറുകയാണ് ഉണ്ടായതു. അഭിപ്രായ വ്യത്യാസം മൂലമാണ് താനീ ചിത്രത്തിൽ നിന്ന് പിന്മാറുന്നതെന്നു തൃഷ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും തൃഷയുടെ പിന്മാറ്റം തന്നെ ഞെട്ടിച്ചു എന്നാണ് മെഗാ സ്റ്റാർ ചിരഞ്ജീവി പറയുന്നത്. എന്നാൽ ചിരഞ്ജീവി പറയുന്നത് അഭിപ്രായ വ്യത്യാസം മൂലമൊന്നുമല്ല തൃഷ പിന്മാറിയത് എന്നും മണി രത്‌നം ചിത്രത്തിന് വേണ്ടി നേരത്തെ തന്നെ ഡേറ്റ് കൊടുത്തു പോയതിനാലുള്ള സമയക്കുറവു മൂലമാണ് തൃഷ പിന്മാറിയതെന്നാണ്.

തൃഷ സിനിമയിൽ നിന്ന് പിൻമാറിയതിന് പിന്നാലെ അതിനെ കുറിച്ച് തന്റെ ടീം അംഗങ്ങളോട് താൻ ചോദിച്ചിരുന്നു എന്നും, അങ്ങനെ അഭിപ്രായ വ്യത്യാസം ഉണ്ടാവേണ്ട പ്രശ്നങ്ങൾ ഒന്നുമില്ല എന്നാണ് തനിക്കറിയാൻ കഴിഞ്ഞതെന്നും ചിരഞ്ജീവി പറഞ്ഞു. തന്റെ മകൾ സുഷ്മിത ഈ ചിത്രത്തിന് വേണ്ടി തൃഷക്കുള്ള വസ്ത്രങ്ങൾ വരെ ഒരുക്കിയിരുന്നു എന്നും ചിരഞ്ജീവി പറയുന്നു. സിനിമയുടെ ചിത്രീകരണ സമയമായപ്പോഴേക്കും താനുമായി ചർച്ച ചെയ്തതിലും വ്യത്യാസമായിട്ടാണ് രംഗങ്ങൾ ഒരുക്കിയത് എന്നും അതിനാലാണ് ആചാര്യ ഉപേക്ഷിക്കാൻ കാരണമെന്നുമാണ് തൃഷ ട്വിറ്ററിൽ കുറിച്ചത്. ചിരഞ്ജീവിയുടെ സിനിമയിൽ തന്നെ നായികയായി പരിഗണിച്ചത് വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും പറഞ്ഞ തൃഷ അണിയറപ്രവർത്തകർക്കു ആശംസകളും നേർന്നിരുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.