സിനിമാ ലോകം മുഴുവനും മഹാനടി ചർച്ചയായി മാറുമ്പോൾ അഭിനന്ദനങ്ങളുമായി സൂപ്പർ താരങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. തെലുങ്ക് സൂപ്പർ താരമായിരുന്ന ചലച്ചിത്രനടി സാവിത്രിയുടെ ജീവിത കഥ അഭ്രപാളികളിൽ നാഗ് അശ്വിൻ എന്ന സംവിധായകൻ എത്തിച്ചപ്പോൾ ചിത്രം വലിയ ചർച്ചയായി മാറി. ചിത്രത്തിൽ സാവിത്രിയുടെ ഭർത്താവും തമിഴ് സൂപ്പർതാരവും ആയ ജമിനി ഗണേശന്റെ കഥയും പറയുന്നുണ്ട്. ആയതിനാൽ തന്നെ ചിത്രം തെലുങ്ക് സിനിമ പ്രേക്ഷകരെ പോലെതന്നെ തമിഴ് സിനിമാ പ്രേക്ഷകരും വലിയ ആകാംക്ഷയോടെ തന്നെയാണ് ചിത്രത്തെ നോക്കിക്കണ്ടത്. നടികർ തിലകം എന്നാണ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര്. ചിത്രത്തിന്റെ തമിഴ് പതിപ്പ് തിയേറ്ററുകളിൽ കഴിഞ്ഞ ദിവസം എത്തിയ വേളയിലാണ് കമൽഹാസൻ കീർത്തി സുരേഷിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ റിലീസിനോടനുബന്ധിച്ച് ഇന്നലെ നടന്ന ചടങ്ങിൽ കമൽഹാസനും എത്തിയിരുന്നു. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത കമൽഹാസൻ ചിത്രത്തിലെ മികച്ച പ്രകടനം കാഴ്ചവച്ച കീർത്തി സുരേഷിന് അഭിനന്ദനങ്ങൾ നേരാനും മറന്നില്ല. പിന്നീട് ചിത്രത്തിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചാണ് കമൽഹാസൻ യാത്രയായത്. ഉലകനായകൻ, തമിഴ് സൂപ്പർതാരം കമൽഹാസന്റെ കയ്യിൽ നിന്നും ഇത്തരമൊരു അഭിനന്ദനം ഏറ്റുവാങ്ങിയ തിനുള്ള സന്തോഷത്തിലാണ് കീർത്തി സുരേഷ് കമൽ. കമൽ ഹാസനുമായുള്ള തന്റെ ചിത്രങ്ങളിൽ കഴിഞ്ഞദിവസം ഇൻസ്റ്റാഗ്രാമിലൂടെ കീർത്തി സുരേഷ് പങ്കുവെച്ചിരുന്നു. ഇതിന് മുൻപ് തെലുങ്ക് സിനിമാലോകത്തെ ഒട്ടനവധിപേർ കീർത്തി സുരേഷിന് ആശംസകളുമായി എത്തിയിരുന്നു. സംവിധായകൻ രാജമൗലി ഉൾപ്പടെയുള്ളവർ വലിയ പ്രശംസകളാണ് ചൊരിഞ്ഞതും.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.