[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലിന് ശേഷം തെലുങ്ക് സിനിമ ലോകം കീഴടക്കാൻ ദുൽഖർ സൽമാൻ..

മലയാള സിനിമ താരങ്ങൾ എന്നും മറ്റുള്ള ഭാഷ ചലച്ചിത്രങ്ങൾക്ക് അത്ഭുദമായിട്ടേ ഉള്ളൂ. മലയാളത്തിന്റെ രണ്ട് സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പോയ പാതയിലൂടെ തന്നെയാണ് ന്യൂ ജെനറേഷൻ താരങ്ങളും പോകുന്നത്. ദുൽഖറിന്റെ തെലുങ്ക് ചലച്ചിത്രമായ മഹാനടി തന്നെയാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകം മുഴുവനും ചർച്ച. ചരിത്ര കഥപറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ അത്രമേൽ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് എത്തുന്നത്. ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു. ദുൽഖർ തെലുങ്കിൽ താരമാകവേയാണ് ദുൽഖർ ഇപ്പോൾ മോഹൻലാലിന്റെ പാതയിലാണോ എന്ന് തെലുങ്ക് സിനിമയിൽ ചർച്ചകൾ ഉയരുന്നത്.

2016ലാണ് മോഹൻലാൽ തെലുങ്ക് ചിത്രത്തിൽ നായകനായി എത്തുന്നു എന്ന വാർത്തകൾ വന്നത്. തെലുങ്കിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ചന്ദ്രശേഖര യേഴറ്റി സംവിധാനം ചെയ്‌ത വിസ്മയത്തിലൂടെ എത്തിയ മോഹൻലാൽ. അന്ന് തെലുങ്ക് പ്രേക്ഷകർക്ക് വലിയ വിസ്മയമായി. ചിത്രത്തെ പ്രകീർത്തിച്ച് രാജമൗലി ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. പിന്നീട് തെലുങ്ക് സൂപ്പർ താരം ജൂനിയർ ntr ഉം ഒന്നിച്ചുള്ള ജനത ഗാരേജ്. ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറുകയും ചിത്രം കേരളത്തിലും വലിയ ചലനം സൃഷ്ടിച്ചു. ചിത്രത്തിലെ മോഹൻലാലിന്റെ ഗംഭീര പ്രകടനം അദ്ദേഹത്തിന് അവാർഡുകൾ നേടികൊടുത്തു. പ്രകടനം കണ്ട തെലുങ്ക് സിനിമ പ്രേക്ഷകരും ഞെട്ടിയിരുന്നു. പിന്നീട് പുലിമുരുകന്റെ തെലുങ്ക് പതിപ്പിലൂടെയും വിജയമാവർത്തിച്ച മോഹൻലാൽ അത്ഭുദമായി മാറി. അതേ പാതയിൽ ഇനി ദുൽഖറും എത്തുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. മഹാനടിക്ക് ഗംഭീര അഭിപ്രായങ്ങൾ വരുമ്പോൾ പുതു ചിത്രങ്ങൾ ദുൽഖർ തെലുങ്കിൽ ചെയ്യുമോ എന്ന് അറിയേണ്ടതുണ്ട്.
കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ മോഹൻലാൽ ഉണ്ടാക്കിയ തരംഗം ദുൽഖറും തുടരുമോ എന്നറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.