പ്രഖ്യാപിക്കും മുന്പ് തന്നെ ചര്ച്ചയായ ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില് ഒരുങ്ങുന്ന മോഹന്ലാല് ചിത്രം മലൈക്കോട്ടൈ വാലിബന്. സിനിമപ്രേമികള് ഒന്നാകെ കാത്തിരിക്കുന്ന ചിത്രത്തില് ഉലക നായകന് കമല് ഹാസനും ഭാഗമാകുന്നയെന്ന റിപ്പോര്ട്ടുകളാണ് ഇപ്പോള് വരുന്നത്.
2023 ജനുവരിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില് കമല്ഹാസന് കൂടി എത്തുന്നു എന്ന വാര്ത്ത ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. വളരെ പ്രധാന്യമുള്ള ഒരു അതിഥി വേഷത്തിലാകും കമല് ചിത്രത്തില് എത്തുകയെന്നാണ് സൂചന.
നേരത്തെ ഉന്നൈ പോലൊരുവന് എന്ന സിനിമയില് മോഹന്ലാലും കമല്ഹാസനും ഒന്നിച്ചഭിനയിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിക്ക് വേണ്ടി ഇരുവരും വീണ്ടും ഒരു ഫ്രേയിമില് എത്തുന്നുയെന്നതാണ് ഒരു പ്രത്യേകത. ചിത്രത്തിന്റെ ടൈറ്റില് റിലീസ് പോലും വളരെ കൗതുകമുണര്ത്തുന്നതായിരുന്നു. ഡിസംബര് 23ന് റിലീസ് ചെയ്ത ടൈറ്റില് പോസ്റ്റിനെ 12 ഭാഗങ്ങളാക്കി ഒരു പസ്സില് രൂപത്തില് പല ദിവസങ്ങളിലായി സംവിധായകന് ലിജോയും മോഹന്ലാലും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്ക് നേരത്തെ എത്തിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്.
2023 ജനവരി 10ന് ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനില് ആരംഭിക്കും. ജോണ് ആന്ഡ് മേരി ക്രിയേറ്റീവ്സ്, മാക്സ് ലാബ്സ്, സെഞ്ചറി ഫിലിംസ് എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിര്വഹിക്കുന്നത് മധു നീലകണ്ഠനാണ്. രാജസ്ഥാനില് ഏതാണ് രണ്ടര മാസത്തോളം ഷൂട്ടിങ് ഷെഡ്യൂള് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്. അങ്കമാലി ഡയറീസ്, ആമേന്, ജെല്ലിക്കെട്ട്, ചുരുളി എന്നീ ചിത്രങ്ങള് പ്രേക്ഷകര്ക്ക് മറ്റൊരു അനുഭവമാക്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസി പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്പകല് നേരത്ത് മയക്കം എന്ന സിനിമ ജനുവരി ആദ്യം തിയേറ്ററുകളിലെത്തും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.