ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രമാണ് ദളപതി67. ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഡിസംബർ മാസത്തിൽ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും. ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രം 170 ദിവസത്തോളമാണ് ഷൂട്ട് ചെയ്യുക എന്നും അടുത്ത വർഷം ദീപാവലി റിലീസായാണ് ഈ ചിത്രം എത്തുകയെന്നുമാണ് സൂചന. സെവെൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രം ഒരു പക്കാ ആക്ഷൻ ചിത്രമായിരിക്കുമെന്നും ലോകേഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉലകനായകൻ കമൽ ഹാസൻ ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയേക്കുമെന്നാണ് ആ വാർത്തകൾ പറയുന്നത്. മാത്രമല്ല, രാജ്കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ഈ ചിത്രത്തിന്റെ സഹനിർമ്മാതാവായി കമൽ ഹാസൻ വന്നേക്കാം എന്ന വാർത്തകളും വരുന്നുണ്ട്.
ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രം നിർമ്മിച്ചതും അതിൽ നായകനായി അഭിനയിച്ചതും കമൽ ഹാസനായിരുന്നു. അതിലൂടെ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സും അദ്ദേഹം സൃഷ്ടിച്ചു. ലോകേഷിന്റെ മുൻ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങളെ കൂടെ ചേർത്താണ് വിക്രത്തിന്റെ കഥ വികസിപ്പിച്ചത്. വിക്രത്തിൽ സൂര്യ അതിഥി വേഷം കൂടി ചെയ്തതോടെ, കാർത്തി, കമൽ ഹാസൻ, സൂര്യ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരൊക്കെ ഉൾപ്പെട്ട ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് ഉണ്ടായിക്കഴിഞ്ഞു. ഇനി വരാൻ പോകുന്ന വിജയ് ചിത്രവും അതിന്റെ ഭാഗമാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. മാസ്റ്റർ എന്ന ചിത്രത്തിലൂടെയാണ് വിജയ്- ലോകേഷ് ടീം ആദ്യമായി ഒന്നിച്ചത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.