വിക്രം എന്ന തന്റെ പുതിയ ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റർ ആയതിന്റെ സന്തോഷത്തിലാണ് ഉലക നായകൻ കമൽ ഹാസൻ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകളും പ്രവചിക്കുന്നത്. അഞ്ചു ദിവസം കൊണ്ട് ഈ ചിത്രം 200 കോടിക്ക് മുകളിൽ നേടിയെന്ന റിപ്പോർട്ടുകളും വരുമ്പോൾ, നായകനെന്ന നിലയിൽ മാത്രമല്ല, രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ച നിർമ്മാതാവെന്ന നിലയിലും കമൽ ഹാസൻ സന്തുഷ്ടനാണ്. ഒരു താരമെന്ന നിലയിൽ വമ്പൻ തിരിച്ചു വരവാണ് ഈ ചിത്രം ഉലക നായകന് സമ്മാനിച്ചത്. ഇപ്പോഴിതാ, ആ സന്തോഷവും നന്ദിയും അദ്ദേഹം തന്റെ ചിത്രത്തിൽ ജോലി ചെയ്തവരോട് കാണിച്ച സ്റ്റൈൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. ചിത്രം സംവിധാനം ചെയ്ത ലോകേഷിന് രണ്ടര കോടിയുടെ ആഡംബര കാറും, അതുപോലെ ഈ ചിത്രത്തിൽ സംവിധാന സഹായികളായി ജോലി ചെയ്ത പതിമൂന്നു പേർക്ക് ബൈക്കുമാണ് കമൽ ഹാസൻ സമ്മാനമായി നൽകിയത്.
ഇതിന് പുറമെ വിക്രം ഇരു കയ്യും നീട്ടി സ്വീകരിച്ച എല്ലാ ഭാഷയിലെയും പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുള്ള വീഡിയോയും കമൽ ഹാസൻ പുറത്തു വിട്ടിരുന്നു. ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഈ നന്ദി പ്രകടനത്തേയും അതിനു കമൽ ഹാസൻ കാണിച്ച മനസ്സിനേയും അഭിനന്ദിക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ. ചിത്രം വലിയ വിജയം നേടിയപ്പോൾ, അതിന്റെ നന്ദി പോസ്റ്ററില്‍ മാത്രമൊതുക്കാതെ, ചിത്രത്തിന്റെ വിജയത്തിന് വേണ്ടി അശ്രാന്തമായി പ്രവർത്തിച്ച, ഓരോ ആളുകളോടും നന്ദിയും സ്‌നേഹവും അറിയിക്കുന്ന കമൽ ഹാസൻ മാതൃക, ഒരു വലിയ തുടക്കമാണെന്നു കൂടി സോഷ്യൽ മീഡിയ പറയുന്നുണ്ട്. കമൽ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവരും വിക്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.