ഇന്ന് തന്റെ അറുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. കുടുംബത്തോടൊപ്പം തന്റെ ജന്മദേശം ആയ പരമകുടിയിൽ വെച്ചാണ് അദ്ദേഹം ജന്മദിനം ആഘോഷിക്കുന്നത്. അവിടെ വെച് തന്റെ അച്ഛന്റെ പ്രതിമയും കമൽ ഹാസൻ അനാച്ഛാദനം ചെയ്യും. കമൽ ഹാസൻ അവിടെ എത്തിയതറിഞ്ഞു അവിടെ എത്തിയ മാധ്യമ പ്രവർത്തകരുമായി അദ്ദേഹം കുറച്ചു നേരം സംവദിക്കുകയുണ്ടായി. അപ്പോഴാണ് പുതിയ തലമുറയിൽ അദ്ദേഹത്തിന് ഏറ്റവും ഇഷ്ട്ടപ്പെട്ട നടന്മാർ ആരൊക്കെ എന്ന ചോദ്യം വന്നത്. എന്നാൽ അതിന് ഉത്തരമായി തമിഴ് സിനിമയിലെ ആരുടെയും പേരു പറയാതെ അദ്ദേഹം പറഞ്ഞത് മലയാള നടൻ ആയ ഫഹദ് ഫാസിൽ, ബോളിവുഡ് നടന്മാരായ നവാസുധീൻ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവരെ കുറിച്ചാണ്.
തന്റെ പിൻഗാമി ആയി മികച്ച നടന്മാർ തമിഴിൽ നിന്നു വരണം എന്നാണ് ആഗ്രഹം എന്നു പറഞ്ഞ അദ്ദേഹം ഇപ്പോഴത്തെ തന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട തമിഴ് നടൻ ആരെന്ന് പറയാൻ വിസമ്മതിച്ചു. എന്നാൽ ഫഹദ് ഫാസിലിന്റെ അഭിനയം തനിക്ക് ഇഷ്ടമാണെന്ന് കമൽ പറഞ്ഞു. ഹേ റാമിൽ ഒക്കെ തന്റെ സഹായി ആയി ജോലി ചെയ്ത നവാസുധീൻ സിദ്ദിഖിയേയും ഒരു അഭിനേതാവ് എന്ന നിലയിൽ തനിക്ക് ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ കമൽ ഹാസൻ യുവ നടനായ ശശാങ്ക് അറോറയുടെ പ്രകടനത്തെ കുറിച്ചും എടുത്തു പറഞ്ഞു. ശശാങ്കിന്റെ മുഖ ചലനങ്ങൾ അഭിനയ ഇതിഹാസമായ നാഗേഷിനെ അനുസ്മരിപ്പിക്കുന്നു എന്നാണ് കമൽ പറയുന്നത്. ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് കൂടി പ്രവേശിച്ചു കഴിഞ്ഞ കമൽ ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.