കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ഒരുക്കാൻ പോകുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹത്തിന്റെ കാസ്റ്റിംഗ് പൂർത്തിയായി വരികയാണ്. അതിന്റെ ഭാഗമായി ഇന്ന് ചിത്രത്തിലെ മറ്റൊരു താരത്തിന്റെ പേര് കൂടി പുറത്തു വിട്ടു. കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ഈ ചിത്രം പറയാൻ പോകുന്നത്. കുഞ്ഞാലി മരക്കാർ നാലാമൻ ആയി മോഹൻലാൽ എത്തുമ്പോൾ കുഞ്ഞാലി മരക്കാർ ഒന്നാമൻ ആയി എത്താൻ പോകുന്നത് മലയാളത്തിലെ ഏറ്റവും സീനിയർ ആയ നടന്മാരിലൊരാളായ മധു ആണ്. ഒരുപാട് സൂപ്പർ വിജയം നേടിയ ചിത്രങ്ങളിൽ ഒരുമിച്ചിട്ടുള്ള മോഹൻലാൽ- മധു ടീം ഈ ചിത്രത്തിലൂടെ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുകയാണ്.
മധുവിനെ കൂടാതെ കുഞ്ഞാലി മരക്കാർ രണ്ടാമനും മൂന്നാമനും വേണ്ടിയുള്ള താരനിർണ്ണയവും പുരോഗമിക്കുകയാണ്. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തമിഴിൽ നിന്ന് കമല ഹാസനെയും ഹിന്ദിയിൽ നിന്ന് അമിതാബ് ബച്ചനെയുമാണ് സമീപിച്ചിരിക്കുന്നതെന്നാണ് അനൗദ്യോഗിക വിവരങ്ങൾ പറയുന്നത്. ബോളിവുഡിൽ നിന്ന് സുനിൽ സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവരും തെലുങ്കിൽ നിന്ന് നാഗാർജുനയും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാവുമെന്നും സൂചനയുണ്ട്.
നവംബറില്‍ ഷൂട്ടിങ് തുടങ്ങണം എന്നുള്ളതിനാല്‍ എത്രയും പെട്ടെന്ന് കാസ്റ്റിങ് പൂര്‍ത്തിയാക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. നൂറു കോടി മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയതും പ്രിയദർശൻ തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിർമ്മാതാക്കളായി മൂൺ ഷോട്ട് എന്റർടൈൻമെന്റ് ഉടമ സന്തോഷ് ടി കുരുവിളയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സി ജെ റോയിയും ഈ ചിത്രത്തിന്റെ ഭാഗമാകും. പ്രൊജക്റ്റ് ഡിസൈനർ ആയി സാബു സിറിലും ക്യാമറാമാൻ ആയി എസ് തിരുവും ആണ് ഈ പ്രിയദർശൻ- മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാവുന്നതു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില്‍ കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.