ഈ വർഷം രണ്ടു ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ നായികാ വേഷം ചെയ്ത നടിയാണ് കല്യാണി പ്രിയദർശൻ. പ്രണവ് മോഹൻലാൽ നായകനായ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയവും, ടോവിനോ തോമസ് നായകനായ ഖാലിദ് റഹ്മാൻ ചിത്രം തല്ലുമാലയുമാണ് ആ ചിത്രങ്ങൾ. തുടർച്ചയായി വമ്പൻ വിജയ ചിത്രങ്ങൾ നൽകുന്ന കല്യാണിയുടെ ഏറ്റവും പുതിയ ചിത്രവും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ശേഷം മൈക്കിൽ ഫാത്തിമ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനാണ്. നവാഗതനായ മനു സി കുമാറാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരനൊപ്പം ടോവിനോ തോമസും ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടുണ്ട്.
ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമി, സുധൻ സുന്ദരം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഹൃദയം എന്ന ചിത്രത്തിലെ ബ്ലോക്ക്ബസ്റ്റർ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഹിഷാം അബ്ദുൽ വഹാബാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സന്താന കൃഷ്ണൻ ഛായാഗ്രാഹകനായി എത്തുന്ന ഈ ചിത്രത്തിന്റ എഡിറ്റിംഗ് നിർവഹിക്കുന്നതു കിരൺ ദാസാണ്. ഈ ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വരുമെന്നാണ് സൂചന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കല്യാണി പ്രിയദർശൻ, അതിനു ശേഷം മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന ചിത്രത്തിൽ അതിഥി വേഷവും ചെയ്തിരുന്നു. മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം ബ്രോ ഡാഡിയിലും നായികാ വേഷം ചെയ്തത് കല്യാണിയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.