പുതുമുഖങ്ങൾക്ക് അവസരം നൽകി കൊണ്ട് അധികം വൈകാതെ ഒരു മലയാള ചിത്രം കൂടി ചിത്രീകരണം ആരംഭിക്കാൻ പോവുകയാണ്. വർഷങ്ങളോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളായി പിൻനിരയിൽ സജീവമായി നിന്ന കുറച്ചു സുഹൃത്തുക്കളെ മലയാള സിനിമയുടെ മുൻനിരയിലേക്ക് പരിചയപെടുത്തി കൊണ്ട് കൽവത്തി ഡേയ്‌സ് എന്ന പേരിൽ ഈ ചിത്രം നിർമ്മിക്കുന്നത് ഇ എം എന്റർടൈൻമെൻറ്സിന്റെ ബാനറിൽ തോമസ് ജോർജ് ജിബിൻ കടുത്തുസ് എന്നിവരാണ്. നവാഗതനായ നിഷാദ് കെ സലിം ആണ് കൽവത്തി ഡേയ്‌സിന്റെ രചനയും സംവിധാനവും നിർവഹിചക്കുന്നത്. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കഴിഞ്ഞു.
ജോമോൻ കെ പോൾ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നു നിസാം എച്, ഷൈജു അവറാൻ എന്നിവർ ചേർന്നാണ്. സുനിൽ ലാവണ്യ ആണ് ഈ ചിത്രത്തിന് വേണ്ടി കലാസംവിധാനം നിർവഹിക്കുന്നത്. നിസാം എച് പശ്ചാത്തല സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി മേക് അപ്പ് വിഭാഗം കൈകാര്യം ചെയ്യുന്നത് രഞ്ജിത്തും വസ്ത്രാലങ്കാരം നിർവഹിക്കുന്നത് പ്രദീപും ആണ്. പുതുമുഖങ്ങൾ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഒരു എന്റെർറ്റൈനെർ ആയാവും ഒരുക്കുക. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.