അന്തരിച്ച നടി കല്പ്പനയുടെ മകള് ശ്രീമയി സിനിമയിലേക്ക്. ‘കുഞ്ചിയമ്മയും അഞ്ചു മക്കളും’ എന്ന ചിത്രത്തിലൂടെയാണ് ശ്രീമയി നായികയായെത്തുന്നത്. സിനിമയിൽ ശ്രീസംഘ്യ എന്ന പേരിലായിരിക്കും ശ്രീമയി അറിയപ്പെടുക. അമ്മയ്ക്കു കൊടുത്ത സ്നേഹവും അനുഗ്രഹവും എനിക്കും നിങ്ങൾ നൽകണമെന്ന അഭ്യർത്ഥനയോടെയാണ് ശ്രീസംഘ്യ മലയാളസിനിമയിലേക്ക് വരുന്നത്.
ശ്രീസംഘ്യ എന്ന് പേര് മാറ്റാനുള്ള കാരണവും ശ്രീമയി വ്യക്തമാക്കുന്നു. ശ്രീമയി നല്ല പേരാണ്. എന്നാൽ ഇത്തിരി വൈബ്രേഷൻ കുറവാണ്. അമ്മയുടെ അമ്മയ്ക്ക് ന്യൂമറോളജി അറിയാം.പുരാണത്തിൽ സൂര്യഭഗവാന്റെ ഭാര്യയുടെ പേരായ സംഘ്യ ന്യൂമറോളജി പ്രകാരം തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ശ്രീസംഘ്യ പറയുന്നു. ഹാസ്യ കഥാപാത്രങ്ങളെക്കാൾ നായിക കഥാപാത്രങ്ങൾ അവതരിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ചാര്ളി, ബാംഗ്ലൂര് ഡേയ്സ്, തമിഴിലെ സതിലീലാവതി എന്ന് തുടങ്ങി അമ്മയുടെ ഒട്ടേറെ സിനിമകള് ഇഷ്ടമാണെന്നും ശ്രീസംഘ്യ കൂട്ടിച്ചേര്ത്തു. ചെന്നൈ എസ്ആര്എം സര്വ്വകലാശാലയില് വിഷ്വല് കമ്മ്യൂണിക്കേഷന് ഒന്നാം വര്ഷ വിദ്യാര്ത്ഥിനിയാണ് ശ്രീസംഘ്യ.
സംവിധായകൻ കമലിന്റെ അസോസിയേറ്റായിരുന്ന സുമേഷ് ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ചിയമ്മയും അഞ്ചു മക്കളും. തന്റേടിയായ ഒരു കഥാപാത്രമാണ് കുഞ്ചിയമ്മ. അഞ്ചു മക്കളായി കലാഭവൻ ഷാജോൺ, ഇർഷാദ്, ശ്രീജിത്ത് രവി, സാജു നവോദയ, ബിനു പപ്പു എന്നിവരാണ് അഭിനയിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.