പ്രശസ്ത മലയാള താരമായ ജയറാമിന്റെ മകൻ കാളിദാസ് ജയറാം ബാല താരമായി കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച നടനാണ്. അതിൽ തന്നെ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല താരത്തിനുള്ള ദേശീയ അവാർഡും കാളിദാസ് ജയറാം കരസ്ഥമാക്കിയിരുന്നു. അതിനു ശേഷം രണ്ടു വർഷം മുൻപാണ് പൂമരം എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ കാളിദാസ് ജയറാം നായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞു ഒരുപാട് വൈകിയാണ് പൂമരം തീയേറ്ററുകളിൽ എത്തിയത് എന്നുള്ളത് കൊണ്ട് തന്നെ അന്ന് ഒട്ടേറെ ട്രോളുകൾ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ സന്തോഷ് ശിവൻ സംവിധാനം ചെയ്ത, കാളിദാസ് നായകനായ ജാക്ക് ആൻഡ് ജിൽ എന്ന് റിലീസ് ചെയ്യുമെന്നാണ് ആരാധകരുടെ ചോദ്യം. ആ ചിത്രവും ഷൂട്ടിംഗ് പൂർത്തിയാക്കിയിട്ട് കുറെ നാളായി. ജാക്ക് ആൻഡ് ജില്ലിലെ തന്റെയൊരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച കാളിദാസ് ജയറാമിനോട് ഒരു ആരാധകൻ ചോദിച്ച ചോദ്യം ഇങ്ങനെ, അടുത്ത മഴക്കാലത്തിനു മുന്നേ എങ്കിലും ഇറങ്ങുവോ.
അതിനു കാളിദാസ് ജയറാം കൊടുത്ത മറുപടിയും ഏറെ ശ്രദ്ധ നേടി. ആരാധകന്റെ ചോദ്യത്തിനുള്ള കാളിദാസിന്റെ മറുപടിയിങ്ങനെ, ബ്രോ, നിങ്ങൾ ശരിക്കും തിയറ്ററിൽ പോയിരുന്ന് കൊറോണ പിടിക്കാൻ ആഗ്രഹിക്കുന്നുണ്ടോ. ഏതായാലും താരത്തിന്റെ മറുപടിക്കു പിന്തുണയുമായി ഒട്ടേറെ പേരെത്തുന്നുണ്ട്. കൊറോണ ഭീതി മൂലം ഏകദേശം ഒന്നര മാസമായി കേരളത്തിലെ തീയേറ്ററുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ലോക്ക് ഡൌൺ മൂലം ഇന്ത്യൻ സിനിമാ രംഗം തന്നെ ഇപ്പോൾ പൂർണ്ണമായും നിശ്ചലമാണ്. സന്തോഷ് ശിവൻ ചിത്രം കൂടാതെ ജയരാജ് ചിത്രമാണ് കാളിദാസ് അഭിനയിച്ചു റിലീസ് ചെയ്യാനുള്ള മറ്റൊരു പ്രൊജക്റ്റ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.