ഏറെ നാളായി മലയാളികള് കാത്തിരിക്കുന്ന ചിത്രമാണ് പൂമരം. 1983, ആക്ഷന് ഹീറോ ബിജു എന്നീ ബ്ലോക്ക്ബസ്റ്റര് ചിത്രത്തിന് ശേഷം സംവിധായകന് ആബ്രിഡ് ഷൈന് ഒരുക്കുന്ന സിനിമയായത് കൊണ്ട് തന്നെ പൂമരത്തിന് പ്രതീക്ഷകള് ഏറെയായിരുന്നു. ഒപ്പം “പൂമരപ്പാട്ട്” ഉണ്ടാക്കിയ തരംഗവും ചിത്രത്തിനുള്ള കാത്തിരിപ്പിന് കാരണമായി.
നടന് ജയറാമിന്റെ മകന് കാളിദാസ് ജയറാം മലയാളത്തില് നായകനായി എത്തുന്ന ചിത്രം കൂടിയാണ് പൂമരം. കൊച്ചു കൊച്ചു സന്തോഷങ്ങള്, എന്റെ വീട് അപ്പൂന്റെയും എന്നീ സിനിമകളിലൂടെ ബാലതാരമായി എത്തിയ കാളിദാസ് ഒരു പക്ക കഥൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായകനായി മാറുന്നത്.
ഒരു പക്ക കഥൈ എന്നാല് പല കാരണങ്ങള് കൊണ്ട് റിലീസ് വൈകി. തുടര്ന്ന് വന്ന മീന് കുഴമ്പും മണ്പാനയുമാണ് കാളിദാസ് നായകനായി തിയേറ്ററുകളില് എത്തിയ ആദ്യ ചിത്രം. ബോക്സോഫീസില് വലിയ ഹിറ്റായി മാറാന് പക്ഷേ മീന് കുഴമ്പും മണ്പാനയ്ക്കും കഴിഞ്ഞില്ല.
ഒട്ടേറെ പുതുമുഖങ്ങളാണ് പൂമരത്തില് കാളിദാസിന് ഒപ്പം അഭിനയിക്കുന്നത്. ചിത്രത്തിലെ നായിക ആരാണെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല.
പൂമരം കാളിദാസ് ജയറാമും ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. മലയാളത്തിലെ യുവതാരങ്ങള്ക്ക് ഇടയില് സ്വന്താമായൊരു സ്ഥാനം ഉണ്ടാക്കാന് കാളിദാസിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.