പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പൂമരം മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാം മലയാളത്തിൽ ആദ്യമായി നായകനായി എത്തുന്ന സിനിമയാണ് പൂമരം.
2016 സപ്തംബറിൽ ചിത്രീകരണം ആരംഭിച്ച പൂമരം വിവിധ ഷെഡ്യൂളുകളായി മഹാരാജാസ് കോളേജിലും പരിസരങ്ങളിലുമാണ് ചിത്രീകരിച്ചിരുന്നത്. ഒരു വർഷത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷം ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.
1983, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയായതിനാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് പൂമരത്തിന് വേണ്ടി കാത്തിരിക്കുന്നത്.
ഈ വർഷം ക്രിസ്മസിന് ചിത്രം തീയേറ്ററിലെത്തും എന്ന് നടൻ ജയറാം പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസ് ഈ വർഷം ഉണ്ടായില്ല എന്നതാണ് സിനിമാലോകത്തു നിന്ന് ലഭിക്കുന്ന പുതിയ വാർത്ത. അടുത്ത വർഷം ആദ്യത്തോടെ പൂമരം തിയേറ്ററിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.