ആദ്യ ചിത്രങ്ങൾകൊണ്ടു തന്നെ മലയാളികൾക്ക് സുപരിചിതനായ താരമാണ് കാളിദാസ് ജയറാം ബാലതാരമായി സിനിമയിൽ അരങ്ങേറിയ കാളിദാസ് കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റെയും തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് താരം സ്വന്തമാക്കിയിരുന്നു. പിന്നീട് കാളിദാസ് നായകനായി അരങ്ങേറുമെന്ന് ജയറാം തന്നെയാണ് അറിയിച്ചത്. പ്രഭുവിനോടൊപ്പം നായകനായി എത്തിയ മീൻ കുഴമ്പും മണ് പാനയും എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാളിദാസ് നായകനായി അരങ്ങേറിയത്. ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. പിന്നീട് എബ്രിഡ് ഷൈൻ ചിത്രം പൂമരത്തിലൂടെയായിരുന്നു കാളിദാസ് മലയാളത്തിൽ ആദ്യമായി നായകനായി എത്തിയത്. ചിത്രം വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു. കാളിദാസിന്റെ പ്രകടനവും വളരെയധികം ശ്രദ്ധനേടി. ഇപ്പോഴിതാ കാളിദാസിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
തന്റെ പുതിയ ചിത്രം ആരോടൊപ്പമാണ് എന്നുള്ള പ്രേക്ഷക ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ട് കാളിദാസ് ഫേസ്ബുക്കിലൂടെ തന്റെ പുതിയതായി എത്തുന്ന 2 ചിത്രങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ അടുത്ത ചിത്രം സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജിത്തു ജോസഫിനോടൊപ്പം ആയിരിക്കുമെന്നാണ് കാളിദാസ് വെളിപ്പെടുത്തിയത്. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആദി വമ്പൻ വിജയം ആയതിനുശേഷം ജിത്തു ജോസഫ് ഒരുക്കുന്ന അടുത്ത ചിത്രമാണ് ഇത്. എന്നാൽ ജീത്തു ജോസഫ് ചിത്രത്തിനും മുൻപുതന്നെ പ്രഖ്യാപിച്ച അൽഫോൺസ് പുത്രൻ ചിത്രം ഉണ്ടാകുമെന്നാണ് കാളിദാസ് പറയുന്നത്. നേരം പ്രേമം തുടങ്ങിയ ബ്ലോക്ബസ്റ്ററുകൾ ഒരുക്കിയ അൽഫോൺസ് പുത്രന്റെ തമിഴ് ചിത്രത്തിലൂടെയായിരിക്കും കാളിദാസ് ആദ്യമെത്തുക പിന്നീട് ജിത്തു ജോസഫ് ചിത്രത്തിൽ എത്തും. എന്തായാലും വമ്പൻ പ്രൊജക്ടുകളുമായി കാളിദാസ് എത്തുന്നുവെന്ന വാർത്ത വന്നതോടുകൂടി ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷയിൽ തന്നെയാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.