പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ വർഷങ്ങൾക്കു ശേഷം മലയാളത്തിൽ ഒരു ചിത്രം ചെയ്യാൻ പോവുകയാണ് എന്ന് വാർത്തകൾ വന്നിരുന്നു. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവർ ആയിരിക്കും ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവര പ്രകാരം ഈ ചിത്രത്തിന്റെ ടൈറ്റിൽ ജാക്ക് ആൻഡ് ജിൽ എന്നായിരിക്കും. കമ്പ്ലീറ്റ് എന്റർറ്റെയിനെർ ആയി ഒരുക്കുന്ന ഈ ചിത്രം ഒരു ത്രില്ലിംഗ് സിനിമാനുഭവം ആയിരിക്കും എന്നാണ് സൂചന. ഒക്ടോബർ മാസത്തിൽ ഹരിപ്പാട് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന് വിദേശത്തും ലൊക്കേഷനുകൾ ഉണ്ടാകും. മുകളിൽ പറഞ്ഞ മൂന്നു പേർക്കും പുറമെ നെടുമുടി വേണു, അജു വർഗീസ്, രമേശ് പിഷാരടി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
സന്തോഷ് ശിവൻ തന്നെയായിരിക്കും ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. സന്തോഷ് ശിവൻ കാമറ ചലിപ്പിച്ച ബിഗ് ബജറ്റ് മൾട്ടി-സ്റ്റാർ ചിത്രമായ ചെക്ക ചിവന്ത വാനം സെപ്റ്റംബർ 28 നു റിലീസ് ചെയ്യും. മണി രത്‌നം ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം ജാക്ക് ആൻഡ് ചില്ലിന്റെ കൂടുതൽ വിവരങ്ങൾ സന്തോഷ് ശിവൻ പുറത്തു വിടും. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാർ എന്നൊരു ചിത്രം സന്തോഷ് ശിവൻ പ്രഖ്യാപിച്ചിരുന്നു എങ്കിലും, മോഹൻലാൽ- പ്രിയദർശൻ ടീം അതേ കഥാപാത്രത്തെ തന്നെ അടിസ്ഥാനമാക്കി മരക്കാർ:അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ചെയ്യുന്നത് കൊണ്ട്, സന്തോഷ് ശിവൻ- മമ്മൂട്ടി ചിത്രത്തെ കുറിച്ച് ഇപ്പോൾ വിവരങ്ങൾ ഒന്നും തന്നെയില്ല. ദുബായ് കേന്ദ്രമാക്കിയുള്ള ലെൻസ് മാൻ സ്റുഡിയോസിന്റെ സഹകരണത്തോടെയാണ് ജാക്ക് ആൻഡ് ജിൽ നിർമ്മിക്കുന്നത്. ബോളിവുഡ്- ഹോളിവുഡ് സാങ്കേതിക വിദഗ്ദർ ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കും
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.