മാസ്റ്റർ ഡയറക്ടർ ജീത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഇന്നലെ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു. കാളിദാസ് ജയറാം- അപർണ്ണ ബാലമുരളി എന്നിവർ നായകനും നായികയുമായി എത്തുന്ന ഈ ചിത്രത്തിന്റെ പേര് മിസ്റ്റർ ആൻഡ് മിസ് റൗഡി എന്നാണ്. മിസ്റ്റർ റൗഡി എന്നായിരിക്കും ഈ ചിത്രത്തിന്റെ പേര് എന്ന് കുറച്ചു നാൾ മുൻപേ സോഷ്യൽ മീഡിയയിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അതിൽ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയാണ് ഇപ്പോൾ ഈ ടൈറ്റിൽ ഒഫീഷ്യൽ ആയി എത്തിയിരിക്കുന്നത്. ഇമ്രാൻ ഹാഷ്മി, ഋഷി കപൂർ എന്നിവരെ വെച്ചു ഒരു ഹിന്ദി ചിത്രം പൂർത്തിയാക്കിയതിനു ശേഷമാണു ജീത്തു ജോസെഫ് ഈ മലയാള ചിത്രം ചെയ്തത്. ബ്ലോക്ക്ബസ്റ്റർ ആയ പ്രണവ് മോഹൻലാൽ ചിത്രം ആദി ആയിരുന്നു ജീത്തു ജോസെഫിന്റെ ഈ വർഷത്തെ ആദ്യ റിലീസ്.
കാളിദാസ് ജയറാമിനൊപ്പം ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സല്‍, ശരത് സഭ, വിജയ് ബാബു, വി കെ ബൈജു എന്നിവരും അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്‍റേജ് ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേർന്നാണ്. പൂച്ചാക്കൽ , തൈക്കാട്ടുശ്ശേരി, അരൂര്‍ ഭാഗങ്ങളിലായി ആണ് ഈ ചിത്രം പൂർത്തിയായത്. അനിൽ ജോൺസൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഒരു ത്രില്ലിംഗ് എന്റെർറ്റൈനെർ ആയാണ് ജീത്തു ജോസെഫ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. സതീഷ് കുറുപ്പ് ആണ് മിസ്റ്റർ ആൻഡ് മിസ് റൗഡിക്കു വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു. ഈ ചിത്രം പൂർത്തിയാക്കിയ കാളിദാസ് ജയറാം അടുത്തതായി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന അര്ജന്റീന ഫാൻസ് കാട്ടൂർ കടവു എന്ന ചിത്രത്തിൽ ജോയിൻ ചെയ്യും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.