[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പാ രഞ്ജിത് ചിത്രത്തിലെ കാളിദാസിന്റെ പ്രകടനത്തെ പുകഴ്ത്തി തമിഴ് സിനിമാ ലോകം

തമിഴിലെ സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് നച്ചത്തിരം നഗർഗിരത്. കാളിദാസ് ജയറാം നായകനായി എത്തിയ ഈ ചിത്രത്തിന്റെ പ്രത്യേക ഷോ കണ്ടിറങ്ങിയ തമിഴ് സിനിമ ലോകത്തെ പ്രമുഖ വ്യക്തികൾ ഗംഭീര അഭിപ്രായമാണ് നൽകുന്നത്. കാളിദാസ് ജയറാമിന്റെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന തരത്തിലുള്ള പ്രകടനമാണ് ഈ നടൻ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അവരുടെ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്. തമിഴിലെ ഒട്ടേറെ പ്രമുഖ നടന്മാരും നടിമാരും സംവിധായകരും സാങ്കേതിക പ്രവർത്തകരുമുൾപ്പെടെയുള്ളവർ ഈ ചിത്രം കാണാൻ എത്തിയിരുന്നു. അച്ഛൻ ജയറാമിനും അമ്മ പാർവതിക്കുമൊപ്പമാണ് കാളിദാസ് ജയറാം എത്തിയത്. വളരെ ശ്കതമായ ഒരു പ്രമേയം ചർച്ച ചെയ്യുന്ന ഈ ചിത്രത്തിന്റെ അവതരണ ശൈലിയും ഗംഭീരവും പുതുമയേറിയതുമായിരുന്നുവെന്ന് ഏവരും അഭിപ്രായപ്പെടുന്നു.

പാ രഞ്ജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണിതെന്നും അഭിപ്രായമുയർന്നു. ഏതായാലും പാവൈ കഥകൾ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിൽ നടത്തിയ മികച്ച പ്രകടനത്തിന് ശേഷം കാളിദാസ് ജയറാമിന്റെ കരിയറിൽ ഒരു ബ്രേക്ക് ആവാൻ സാധ്യതയുള്ള ചിത്രമായി ഇത് മാറിക്കഴിഞ്ഞു. നീലം പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കലൈയരശൻ, ദുഷാറ വിജയൻ, ഹരികൃഷ്ണൻ, വിനോദ്, സുബത്ര റോബർട്ട്, ഷബീർ കല്ലറക്കൽ, റെജിൻ റോസ്, ദാമു, ജ്ഞാനപ്രസാദ്‌, വിൻസു റേച്ചൽ സാം, അർജുൻ പ്രഭാകരൻ, ഉത്തയ്യാ സൂര്യ, സ്റ്റീഫൻ രാജ്, ഷെറിൻ സെലിൻ മാത്യു, മനീഷ ടെയ്റ്റ് എന്നിവരും വേഷമിട്ടിട്ടുണ്ട്. എ കിഷോർ കുമാർ ദൃശ്യങ്ങളൊരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് തെന്മയാണ്‌. സെൽവ ആർ കെയാണ് ഇതിന്റെ എഡിറ്റർ.

webdesk

Recent Posts

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

2 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

2 weeks ago

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

1 month ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

1 month ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

1 month ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

1 month ago

This website uses cookies.