മലയാളത്തിലെ ജനപ്രിയ താരം ജയറാമിന്റെ മകനും യുവ താരവുമായ കാളിദാസ് ജയറാം ഇപ്പോൾ കൂടുതലും സജീവമായി നിൽക്കുന്നത് തമിഴ് സിനിമയിലാണ്. കാളിദാസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ നച്ചത്തിരം നഗർഗിരത് മികച്ച പ്രതികരണമാണ് നേടുന്നത്. തമിഴിലെ സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ ഈ ചിത്രത്തിലെ പ്രകടനം വലിയ അഭിനന്ദനമാണ് കാളിദാസ് ജയറാമിന് നേടികൊടുക്കുന്നത്. അതിനു മുൻപ് പാവൈ കഥകൾ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രത്തിൽ നടത്തിയ മികച്ച പ്രകടനവും ഈ നടന് വലിയ കയ്യടി നേടിക്കൊടുത്തിരുന്നു. ഇപ്പോഴിതാ തന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് ദി ക്യൂ സ്‌റ്റുഡിയോക്കു വേണ്ടി മനീഷ് നാരായണന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് കാളിദാസ് ജയറാം. താൻ ഇപ്പോൾ ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ബിജോയ് നമ്പ്യാർ ഒരുക്കുന്ന ചിത്രമാണെന്നും, അതിൽ വളരെ വ്യത്യസ്തമായ ഒരു വേഷമാണ് ചെയ്യുന്നതെന്നും കാളിദാസ് പറഞ്ഞു.
ആദ്യമായാണ് ഒരു ഗ്രേ ഷേഡുള്ള വേഷം താൻ ചെയ്യുന്നതെന്നും, തനിക്കൊപ്പം കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അർജുൻ ദാസാണ് ഇതിലഭിനയിക്കുന്നതെന്നും കാളിദാസ് വെളിപ്പെടുത്തി. അതിനു ശേഷം ബാലാജി മോഹൻ ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിലും താൻ അഭിനയിക്കുമെന്ന് കാളിദാസ് പറഞ്ഞു. മലയാളിയായ ബിജോയ് നമ്പ്യാർ ശ്രദ്ധേയമായ ചിത്രങ്ങളൊരുക്കി കയ്യടി നേടിയ സംവിധായകനാണ്. ഹിന്ദി, തമിഴ്, മലയാളം ചിത്രങ്ങളൊരുക്കിയ ബിജോയ് വളരെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന സംവിധായകനുമാണ്. ശൈത്താൻ, ഡേവിഡ്, വാസിർ, സോളോ, ടൈഷ് എന്നീ ചിത്രങ്ങളും, ഫ്ളിപ് , ദി ഫെയിം ഗെയിം എന്നീ സീരീസുകളും ഒരുക്കിയ ബിജോയ് നമ്പ്യാർ, നെറ്റ്ഫ്ലിക്സിന്റെ നവരസ ആന്തോളജി സീരീസിലെ ഒരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.