ഇന്ത്യൻ സിനിമയിൽ തന്നെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ താരമാണ് കാജൽ അഗർവാൾ. 2004 ൽ പുറത്തിറങ്ങിയ ക്യയോൻ ഹൊ ഗയ നാ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. 3 വർഷത്തിന് ശേഷം ലക്ഷ്മി കല്യാണം എന്ന തെലുഗ് ചിത്രത്തിലൂടെ താരം സൗത്ത് ഇന്ത്യൻ സിനിമ ലോകത്തിലേക്ക് രംഗ പ്രവേശനം നടത്തുകയായിരുന്നു. മഗധീര, ആര്യ 2, ഡാർലിംഗ് തുടങ്ങിയ ചിത്രമങ്ങളാണ് കാജലിന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ട്ടിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കാജൽ അഗർവാൾ ഒക്ടോബർ 30 ന് വിവാഹിതയാവുകയായിരുന്നു. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ മുംബൈ സ്വദേശി ഗൗതമാണ് വരൻ.
വിവാഹത്തിനുശേഷം ഭർത്താവ് ഗൗതം കിച്ച്ലുവിനൊപ്പം മാലിദ്വീപിൽ ഹണിമൂൺ ആഘോഷിക്കുന്ന കാജലിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർക്ക് വേണ്ടി താരം പങ്കുവെച്ചിരിക്കുകയാണ്. ആഡംബര റൂമിലാണ് ദമ്പതികൾ താമസിക്കുന്നത്. കടലിനടിത്തട്ടിലെ കാഴ്ചകള്‍ ആസ്വദിക്കാവുന്ന ഇരുവരുടെ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഹണിമൂണിന്റെ ഇടയിലും യോഗ ചെയ്യുന്നതിൽ ഒരു മുടക്കം വരുത്തില്ല എന്ന് അറിയിച്ചുകൊണ്ട് വ്യത്യസ്തമായ യോഗ പോസുകളും താരം പങ്കുവെച്ചിട്ടുണ്ട്. സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നയാളെയാണ് കാജൽ ജീവിത പങ്കാളിയാക്കിയത്. വിവാഹത്തിന് ശേഷം കാജൽ അഗർവാൾ അഭിനയം തുടരുമോ എന്ന ആകാംക്ഷയിലാണ് സിനിമ പ്രേമികൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജയം രവി ചിത്രമായ കോമാളിയിലാണ് കാജലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഹേയ് സിനാമിക, ഇന്ത്യൻ 2, പാരീസ് പാരീസ് തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെ അണിയറയിൽ റിലീസിനായി ഒരുങ്ങുന്നത്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.