മൂന്ന് വർഷത്തെ പ്രണയത്തിനും ഏഴ് വർഷത്തെ സൗഹൃദത്തിനും ശേഷം കുറച്ചു മാസങ്ങൾക്കു മുൻപാണ് നടി കാജൽ അഗർവാളും വ്യവസായി ആയ ഗൗതം കിച്ച്‌ലുവും വിവാഹിതരായത്. വിവാഹത്തിന് ശേഷമുള്ള തങ്ങളുടെ ഹണിമൂൺ ആഘോഷത്തിന്റെ ചിത്രങ്ങൾ കാജൽ അഗർവാൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും വെക്കേഷൻ ആസ്വദിക്കുന്ന ഇരുവരുടേയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. ഇപ്പോൾ ഗോവയിലാണ് ഇരുവരുമുള്ളതു. ഭർത്താവിനൊപ്പം വെക്കേഷൻ ആസ്വദിക്കുന്ന ചിത്രങ്ങൾ കാജൽ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. പൂളിൽനിന്നുളള ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത് എന്ന് മാത്രമല്ല, പൂളിൽ ഒരു ദിവസമില്ലാതെ ഒരു അവധിക്കാലവും പൂർണ്ണമാകില്ലെന്നാണ് അവർ കുറിച്ചിരിക്കുന്നത്. ബ്ലാക് പ്രിന്റഡ് ബിക്കിനിയാണ് ഈ പൂൾ ചിത്രങ്ങളിൽ കാജൽ ധരിച്ചിരിക്കുന്നത്.
2020 ഒക്ടോബർ 30 നായിരുന്നു കാജൽ അഗർവാളിന്റെ വിവാഹം നടന്നത്. ക്യൂൻ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കാജൽ അഗർവാൾ സൂപ്പർ നായികയായി മാറുന്നത് തെന്നിന്ത്യൻ സിനിമയിലാണ്. തമിഴിലും തെലുങ്കിലും ഒട്ടേറെ ആരാധകർ ഉള്ള ഈ നടി തമിഴ്, തെലുങ്കു ചിത്രങ്ങളിലെ സൂപ്പർ താരങ്ങളുടെയെല്ലാം കൂടെയഭിനയിച്ചു. വിവാഹശേഷവും അഭിനയത്തിൽ സജീവമായി തന്നെ തുടരുകയാണ് കാജൽ അഗർവാൾ. ആചാര്യ, കരുൺഗപ്പിയം, ഗോസ്റ്റി, ഹേ സിനാമിക അടക്കമുളള ചിത്രങ്ങളാണ് കളജ് അഗർവാൾ അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ളത്. തുപ്പാക്കി, ജില്ലാ, വിവേകം, മെർസൽ, മാരി, ടെംപേർ, ആര്യ 2 , സ്പെഷ്യൽ 26 , ബിസിനസ്സ്മാൻ, നാൻ മഹാൻ അല്ലൈ, സിംഗം, ബ്രഹ്മോറ്‌സവം എന്നിവയെല്ലാം തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയി കാജൽ അഗർവാൾ അഭിനയിച്ച പ്രമുഖ ചിത്രങ്ങളാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.