ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം കുറുപ്പിനെ എഴുതിക്കൊണ്ട് നടി കാജൽ അഗർവാൾ രംഗത്ത്. റിലീസിനൊരുങ്ങുന്ന പുതിയ ദുൽഖർ ചിത്രം ആണ് കുറിപ്പ്. സെക്കൻ ഷോ, കൂതറ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി നിരവധി ഭാഷകളിൽ ആണ് റിലീസ് ചെയ്യുന്നത്. തിയേറ്ററുകൾക്ക് കർശന നിയന്ത്രണം ഉണ്ടായിരുന്നതിനാൽ ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യും എന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മികച്ച തീയേറ്റർ അനുഭവം നൽകുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ തിയേറ്റർ റിലീസ് തന്നെ തെരഞ്ഞെടുക്കുകയായിരുന്നു അണിയറ പ്രവർത്തകർ. ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന കുറുപ്പിന്റെ ടീസറും ദുൽഖറിന്റെ പുതിയ ചിത്രങ്ങളും കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ദുൽഖർ ആരാധകർ ഈ ടീസറും ചിത്രങ്ങളും ഏറ്റെടുത്ത് വലിയ ആഘോഷമാക്കി. ചിത്രത്തിലെ ദുൽഖറിന്റെ പുതിയ ഗെറ്റപ്പ് ചെയ്ഞ്ച് തന്നെയാണ് കുറുപ്പിന്റെ മുഖ്യ ആകർഷണ ഘടകം. ഇപ്പോഴത്തെ ദുൽഖറിന്റെ പുതിയ ലുക്കിനെ പ്രകീർത്തിച്ചുകൊണ്ട് താരറാണി കാജൽ അഗർവാൾ രംഗത്തെത്തിയിരിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് കാജൽ ദുൽഖർ സൽമാന്റെ കുറുപ്പിനെക്കുറിച്ചുള്ള മികച്ച അഭിപ്രായം രേഖപ്പെടുത്തിയത്. പീക്കി ബ്ലൈൻഡേഴ്സിലെ തോമസ് ഷെൽബിയെ അനുസ്മരിപ്പിക്കും വിധമാണ് ദുൽഖറിന്റെ കുറിപ്പ് എന്ന് കാജൽ അഗർവാൾ അഭിപ്രായപ്പെട്ടിരിക്കുകയാണ്. കാജൽ അഗർവാളിന്റെ ഈ വിശേഷണം ആരാധകർ ഇതിനോടകം ആഘോഷമാക്കി കഴിഞ്ഞു. ലോകപ്രശസ്തമായ ടെലിവിഷൻ ക്രൈം പരമ്പരയാണ് പീക്കി ബ്ലൈൻഡേഴ്സ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലെ പീക്ക് ബ്ലൈൻഡേഴ്സ് സംഘത്തിന്റെ ചൂഷണത്തെ അടിസ്ഥാനമാക്കിക്കൊണ്ട് ബി.ബി.സി അവതരിപ്പിക്കുന്ന ഈ ബ്രിട്ടീഷ് പരമ്പരയ്ക്ക് ലോകവ്യാപകമായി നിരവധി ആരാധകരാണുള്ളത്. പരമ്പരയിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് തോമസ് ഷെൽബി. ഐറിഷ് നടനായ കിലിയൻ മർഫിയാണ് തോമസ് ഷെൽബി എന്ന സ്റ്റൈലിഷ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം ദുൽഖർ സൽമാനും കാജൽ അഗർവാളും ആദ്യമായി ഒന്നിക്കുന്ന തമിഴ് ചിത്രം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ഹേ സിനാമിക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാളിനോടൊപ്പം അതിഥി റാവും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
This website uses cookies.