[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘ഭീഷ്മ പർവ്വം’ തിയേറ്റർ ഇളക്കിമറിക്കുമോ..? രസകരമായ ചോദ്യത്തിന് മമ്മൂട്ടിയുടെ കിടിലൻ മറുപടി….

സിനിമാപ്രേമികൾ വളരെ ആവേശത്തോടെയാണ് ഭീഷ്മ പർവ്വം എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തെ ഏറ്റെടുത്തത്. വർഷങ്ങൾക്കുശേഷം സംവിധായകൻ അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രം ഭീഷ്മ പർവ്വത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. വളരെ വലിയ സസ്പെൻസ് നൽകിക്കൊണ്ടാണ് ചിത്രത്തിന്റെ പേരും മമ്മൂട്ടിയുടെ വ്യത്യസ്തമായ ഗെറ്റപ്പും അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിലാൽ എന്ന ചിത്രത്തിന് മുൻപായി ഭീഷ്മ പർവ്വം എത്തുമെന്ന പ്രഖ്യാപനവും ആരാധകരിൽ വലിയ ആവേശം നൽകിയിരുന്നു. മമ്മൂട്ടിയോടൊപ്പം മലയാളത്തിലെ തന്നെ നിരവധി താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കും. ചിത്രത്തിൽ മമ്മൂട്ടി ഒരു ഗ്യാങ് ലീഡർ ആയാണ് എത്തുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ അണിയറ പ്രവർത്തകർ ഇതുവരെയും ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രേക്ഷകർ വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രത്തെക്കുറിച്ച് മമ്മൂട്ടി നടത്തിയ പരാമർശം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. മമ്മൂട്ടിയുടെ പുതിയ ചിത്രം വണ്ണിന്റെ വിജയാഘോഷമായി ബന്ധപ്പെട്ട സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ആരാധകർ കാത്തിരിക്കുന്ന ഭീഷ്മപർവ്വത്തെ കുറിച്ച് മമ്മൂട്ടി വളരെ രസകരമായ പരാമർശം നടത്തിയത്.

മാധ്യമ പ്രവർത്തകന്റെ രസകരമായ ചോദ്യത്തിന് മമ്മൂട്ടിയുടെ കിടിലൻ മറുപടിയെന്ന് വിശേഷിപ്പിക്കാവുന്ന പ്രസ്താവന ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഭീഷ്മ പർവ്വത്തിൽ ഒരു കട്ടമാസ് പ്രതീക്ഷിക്കാമോ ചിത്രം തീയേറ്റർ ഇളക്കിമറിക്കുമൊ എന്ന ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടി ഇങ്ങനെ: ഇളക്കിമറിക്കും എന്നൊക്കെ ഞാൻ പറഞ്ഞാൽ. മറിഞ്ഞില്ലെങ്കിൽ നിങ്ങൾ എന്റെ മേക്കത്ത് കേറില്ലേ ? നമ്മൾ അതിനൊക്കെ നോക്കുന്നുണ്ട്, നിങ്ങളും കൂടി ഒത്തുപിടിച്ചാൽ ഇതൊക്കെ നമുക്ക് തരിപ്പണമാക്കി കളയാം. മമ്മൂട്ടിയുടെ ഈ മറുപടി ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ ആവേശവും പ്രതീക്ഷയും നൽകുന്ന ഒന്നാണ്. നിലവിൽ പുറത്ത് വന്നിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും മമ്മൂട്ടിയുടെ കഥാപാത്രത്തെ സംബന്ധിക്കുന്ന ചില റിപ്പോർട്ടുകളും നൽകുന്ന സൂചന ഭീഷ്മപർവ്വം ഒരു കട്ടമാസ് ചിത്രമായിരിക്കും എന്ന് തന്നെയാണ്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ഫോട്ടോ കടപ്പാട്: Babi Photography

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.