മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. ഒരു വലിയ ഇടവേളയ്ക്കു ശേഷം സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് തിരിച്ചെത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ജിനു എബ്രഹാമാണ്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ മാസ്സ് ആക്ഷൻ ചിത്രത്തിന്റെ റിലീസ് തീയതി ഒഫീഷ്യലായി തന്നെ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വരുന്ന ജൂൺ മുപ്പതിനാണ് ഈ ചിത്രം ആഗോള റിലീസായെത്തുന്നത്. ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രം ലൂസിഫറിന് ശേഷം ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലനായെത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സംയുക്ത മേനോൻ ആണ്. കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് സുകുമാരൻ ഈ ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫനെന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇതിന്റെ ഒരു മാസ്സ് ടീസർ, മാസ്സ് പോസ്റ്ററുകളെന്നിവ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റാണ്. സുജിത് വാസുദേവ്, അഭിനന്ദം രാമാനുജൻ എന്നിവർ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. ജേക്സ് ബിജോയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. സിദ്ദിഖ്, വിജയ രാഘവൻ, കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, അജു വർഗീസ്, സുദേവ് നായർ, സായി കുമാർ, സീമ, അർജുൻ അശോകൻ, ജനാർദ്ദനൻ, രാഹുൽ മാധവ്, റീന മാത്യൂസ്, പ്രിയങ്ക നായർ, മീനാക്ഷി, വൃദ്ധി വിശാൽ, ജൈസ് ജോസ്, കൊച്ചു പ്രേമൻ, സച്ചിൻ കടേക്കർ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.