[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കടുവ ഒരു നാടൻ അടിപ്പടം: പൃഥ്വിരാജ് പറയുന്നു

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ കടുവ റിലീസ് ചെയ്യാൻ പോവുകയാണ്. ജൂലൈ ഏഴിനാണ് ഈ ചിത്രം ആഗോള റിലീസായെത്തുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഒരു വലിയ ഇടവേളയ്ക്കു ശേഷം സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് തിരിച്ചെത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ജിനു എബ്രഹാമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ കടുവയെ കുറിച്ച് പൃഥ്വിരാജ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കടുവ ഒരു നാടൻ അടിപ്പടമാണെന്നും, മാസ് സിനിമകൾ കാണണമെങ്കിൽ അന്യഭാഷ സിനിമകൾ കാണണമെന്നുള്ള തോന്നൽ മാറ്റാനാണ് കടുവയിലൂടെ ശ്രമിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. റിയലിസ്റ്റിക് ആയതും ചെറുതുമായ ഒട്ടേറെ മനോഹരമായ ചിത്രങ്ങൾ ഇവിടെ സംഭവിക്കുന്നതിനൊപ്പം തന്നെ കടുവ പോലെയുള്ള മാസ്സ് ചിത്രങ്ങളും ഉണ്ടാവണമെന്നും എങ്കിൽ മാത്രമേ നമ്മുടെ സിനിമാ ഇൻഡസ്ട്രിയിൽ വൈവിധ്യവും വളർച്ചയും വരികയുള്ളുവെന്നും പൃഥ്വിരാജ് പറഞ്ഞു. 2019 തുടക്കത്തിലാണ് താൻ ഈ ചിത്രത്തിന്റെ തിരക്കഥ കേൾക്കുന്നതെന്നും, അത് കേട്ടപ്പോൾ തന്നെ ഇത്തരമൊരു ചിത്രം ഇവിടെയുണ്ടായിട്ടു കുറെ നാളായല്ലൊ എന്നാണ് തോന്നിയതെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.

ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലനായെത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സംയുക്ത മേനോൻ ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫനെന്നിവർ ചേർന്ന് നിർമ്മിച്ച കടുവയിൽ കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് അഭിനയിച്ചിരിക്കുന്നത്. സുജിത് വാസുദേവ്, അഭിനന്ദം രാമാനുജൻ എന്നിവർ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. സിദ്ദിഖ്, വിജയ രാഘവൻ, കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, അജു വർഗീസ്, സുദേവ് നായർ, സായ് കുമാർ, സീമ, അർജുൻ അശോകൻ, ജനാർദ്ദനൻ, രാഹുൽ മാധവ്, റീന മാത്യൂസ്, പ്രിയങ്ക നായർ, മീനാക്ഷി, വൃദ്ധി വിശാൽ, ജൈസ് ജോസ്, കൊച്ചു പ്രേമൻ, സച്ചിൻ കടേക്കർ എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.