[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഒടിയൻ സംഗീത സംവിധായകൻ ഒരുക്കിയ കിടിലൻ ഗാനം; ഗ്ലാമർ നൃത്തവുമായി അന്വേഷി ജെയിൻ; വീഡിയോ കാണാം

തെലുങ്ക് സൂപ്പർ താരം രവി തേജ നായകനായി എത്തുന്ന ഏറ്റവും പുതിയ മാസ്സ് മസാല എന്റർടൈനറാണ് രാമറാവു ഓൺ ഡ്യൂട്ടി. ഈ ചിത്രത്തിലെ ഒരു ലിറിക്കൽ വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഇന്ന് റിലീസ് ചെയ്ത ഈ ഗാനത്തിന്റെ ഹൈലൈറ്റ് അന്വേഷി ജെയിൻ എന്ന താരസുന്ദരിയുടെ ഗ്ലാമർ നൃത്തമാണ്. വിക്രം വേദ, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സാം സി എസ് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. നാ പേര് സീസ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ, സംഗീത സംവിധായകൻ സാം സി എസ് എന്നിവരും, വരികൾ രചിച്ചത് ചന്ദ്രബോസുമാണ്. ശരത് മണ്ഡവ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ രവി തേജക്കൊപ്പം ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ദിവ്യാഷ കൗശിക് ഒരു നായികാ കഥാപാത്രമായി എത്തുന്ന ഇതിൽ, മലയാളി താരം രജിഷാ വിജയനാണ് മറ്റൊരു നായികാ വേഷം ചെയ്യുന്നത്. ഇവരെ കൂടാതെ വേണു തോറ്റമ്പുഡി, നാസർ, സീനിയർ നരേഷ്, പവിത്ര ലോകേഷ്, ജോൺ വിജയ്, ചൈതന്യ കൃഷ്ണ, തനികേല ഭരണി, രാഹുൽ രാമകൃഷ്ണ, യൂറോജുല്ലോ ശ്രീ, മധു സുധൻ റാവു, സുരേഖ വാണി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. എസ് എൽ വി സിനിമാസ്, ആർ ടി ടീം വർക്ക് എന്നിവയുടെ ബാനറിൽ സുധാകർ ചെറുകുറിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീൺ കെ എൽ ആണ്. പീറ്റർ ഹെയ്‌ൻ, സ്റ്റണ്ട് ശിവ എന്നിവരാണ് ഇതിനു വേണ്ടി സംഘട്ടനം ഒരുക്കിയത്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.