തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് കാത്തു വാക്കുല രെണ്ട് കാതൽ. പ്രശസ്ത സംവിധായകൻ വിഘ്‌നേശ് ശിവൻ രചിച്ചു സംവിധാനം ചെയ്ത ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താര, തെന്നിന്ത്യ സൂപ്പർ ഹീറോയിൻ സാമന്ത എന്നിവരാണ് നായികാ വേഷം ചെയ്യുന്നത്. ഇപ്പോഴിതാ ഈ ചിത്രം എപ്പോഴാണ് റിലീസ് ചെയ്യുന്നത് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി. ഈ വരുന്ന ജനുവരിയിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത് എന്നാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജ് വഴി പുറത്തു വിട്ടിരിക്കുന്നത്. നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് ശിവൻ- വിജയ് സേതുപതി- നയൻ താര കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാത്തു വാക്കുല രെണ്ട് കാതൽ.
ഇതിനോടകം ഈ ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി കഴിഞ്ഞിട്ടുണ്ട്. വിഘ്‌നേശ് ശിവൻ, നയൻ താര, എസ് എസ് ലളിത് കുമാർ എന്നിവർ ചേർന്ന് റൗഡി പിക്ചേഴ്സ്, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ശ്രീകർ പ്രസാദ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് എസ് ആർ കതിർ, വിജയ് കാർത്തിക് കണ്ണൻ എന്നിവർ ചേർന്നാണ്. പ്രഭു, കല മാസ്റ്റർ, റെഡിന് കിംഗ്സ്ലി, ലോല് സഭ മാരൻ, മാസ്റ്റർ ഭാർഗവ സുന്ദർ, എസ് ശ്രീശാന്ത് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. പോടാ പോടീ, നാനും റൗഡി താൻ, താനാ സേർന്താ കൂട്ടം, പാവ കഥയ്ക്കൾ എന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവക്ക് ശേഷം വിഘ്‌നേശ് സംവിധാനം ചെയ്ത ചിത്രമാണ് കാത്തു വാക്കുല രെണ്ട് കാതൽ.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.