ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതം എന്ന ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂളിനായി ശരീര ഭാരം കുറക്കുകയാണിപ്പോൾ പൃഥ്വിരാജ് സുകുമാരൻ. ഈ ചിത്രം പൂർത്തിയാക്കിയതിനു ശേഷം പൃഥ്വിരാജ് തുടങ്ങാൻ പോകുന്നത് ബിഗ് ബഡ്ജറ് ബ്രഹ്മാണ്ഡ ചിത്രമായ കാളിയൻ ആണെന്നാണ് സൂചന. ബാഹുബലി, കെ ജി എഫ് എന്നിവ പോലെ ഒരു ബഹുഭാഷാ ചിത്രമായി കാളിയൻ ഒരുക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രം പ്രഖ്യാപിച്ചിട്ടു ഒരുപാട് നാൾ ആയെങ്കിലും ഇതിന്റെ ചിത്രീകരണം സംബന്ധിച്ചുള്ള വാർത്തകൾ ഇപ്പോഴാണ് പുറത്തു വരുന്നത്. ഇത്രയും നാൾ പ്രീ പ്രൊഡക്ഷൻ സ്റേജിലായിരുന്നു കാളിയൻ.
ഈ ചിത്രം കൂടാതെ കറാച്ചി 81 എന്ന ചിത്രവും മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലുസിഫെറിന്റെ രണ്ടാം ഭാഗവും രതീഷ് അമ്പാട്ട്- മുരളി ഗോപി ചിത്രവും പൃഥ്വിരാജ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രങ്ങളാണ്. നവാഗതനായ എസ് മഹേഷ് ആണ് കാളിയൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ടെലിവിഷന്‍ രംഗത്ത് നിന്നാണ് ഈ സംവിധായകൻ സിനിമയിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. അതുപോലെ ഈ ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ബി ടി അനില്‍ കുമാര്‍ ആണ്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മാണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് കൂടാതെ വമ്പൻ താര നിരയാണ് അണിനിരക്കാൻ പോകുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് ചിത്രത്തിന് വേണ്ടി സുജിത് വാസുദേവ് ക്യാമറ ചലിപ്പിക്കുന്ന ചിത്രവും കൂടിയായിരിക്കും കാളിയന്‍. ബംഗ്ലാന്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ നിർവഹിക്കുന്ന ഈ ചിത്രം വേണാട് ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും ആത്മ മിത്രം കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് പറയാൻ പോകുന്നത്.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.