[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിജയ്‌യുടെ കരിയറിൽ ഇത് ആദ്യമായി; ആകാംക്ഷയോടെ ആരാധകർ

ദളപതി വിജയ് ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടനാണ്. തുടർച്ചയായി വമ്പൻ ഹിറ്റുകൾ സമ്മാനിക്കുന്ന വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് സൂപ്പർ ഹിറ്റ് ചിത്രങ്ങളായ മാനഗരം, കൈദി എന്നിവ നമ്മുക്കു സമ്മാനിച്ച ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിലാണ്. ഈ വർഷം ഏപ്രിൽ ഒൻപതിന് റീലീസ് പ്രഖ്യാപിച്ചിരിക്കുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ ഫൈനൽ ഷെഡ്യൂളിലാണ്. വിജയ്ക്കൊപ്പം വിജയ് സേതുപതി, അർജുൻ ദാസ്, ഗൗരി കിഷൻ, മാളവിക മോഹനൻ, ആൻഡ്രിയ, ശന്തനു ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സേവ്യർ ബ്രിട്ടോയാണ്. എന്നാൽ മാസ്റ്റർ പൂർത്തിയാക്കിയതിനു ശേഷം വിജയ് ചെയ്യാൻ പോകുന്ന ചിത്രം ഏതെന്നറിയാനുള്ള ആകാംഷയിലാണ് വിജയ് ആരാധകരിപ്പോൾ. മോഹൻ രാജ, വെട്രിമാരൻ, മഗിഴ് തിരുമേനി, ആറ്റ്‌ലി, എ ആർ മുരുഗദോസ് എന്നിവരുടെ പേരുകൾ അടുത്ത വിജയ് ചിത്രത്തിന്റെ സംവിധായകരുടെ സ്ഥാനത് പറഞ്ഞു കേട്ടിരുന്നു.

ഇപ്പോഴിതാ ഇരുധി സുട്രൂ, സൂര്യ നായകനായ സൂരരായ് പോട്രൂ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സുധാ കോങ്ങരയാവും വിജയ്‌യുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുക എന്ന വാർത്തകളാണ് വരുന്നത്. ഒഫീഷ്യലായി സ്ഥിതീകരണമൊന്നും വന്നിട്ടില്ലെങ്കിലും ഈ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. സുധാ കോങ്ങര ഒരുക്കിയ സൂര്യ ചിത്രം റിലീസ് ചെയ്യാൻ പോകുന്നതും വരുന്ന ഏപ്രിൽ മാസത്തിലാണ്. കഴിഞ്ഞ വിജയ് ചിത്രമായ ബിഗിലിനൊപ്പം റീലീസ് ചെയ്തു സൂപ്പർ ഹിറ്റായ കൈദി എന്ന ചിത്രത്തിന്റെ സംവിധായകൻ ലോകേഷിനൊപ്പമാണ് വിജയ് തന്റെ അടുത്ത ചിത്രം ചെയ്തത്. അതുപോലെ തന്റെ അടുത്ത റിലീസായ മാസ്റ്ററിനൊപ്പം റീലീസ് ചെയ്യാൻ പോകുന്ന സൂര്യ ചിത്രത്തിന്റെ സംവിധായികയുമായി തന്റെ അടുത്ത ചിത്രം ചെയ്യാൻ വിജയ് തീരുമാനിച്ചാൽ അത് വളരെ കൗതുകകരമായ കാര്യമാകും. വിജയ് യുടെ കരിയറിൽ ആദ്യമായാവും അദ്ദേഹം ഒരു വനിതാ സംവിധായികക്കൊപ്പം ജോലി ചെയ്യുക.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.