ഇന്നലെ നടന്ന വിക്രം ഓഡിയോ- ട്രൈലെർ ലോഞ്ചിലെ താരങ്ങളുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രം വരുന്ന ജൂൺ മൂന്നിനാണ് റിലീസ് ചെയ്യുക. ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരെയ്ൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ്, അതിഥി വേഷത്തിൽ സൂര്യ എന്നിവരും ഈ ചിത്രത്തിലുണ്ട്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അതിഥിയായെത്തി നടൻ സിമ്പു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലയാളത്തിന് എങ്ങനെയാണോ ഫഹദ് ഫാസിൽ, അതുപോലെയാണ് തമിഴ് സിനിമയ്ക്കു മക്കൾ സെൽവൻ വിജയ് സേതുപതിയെന്നാണ് സിമ്പു പറയുന്നത്. വിജയ് സേതുപതിക്കൊപ്പം മണി രത്‌നം ചിത്രമായ ചെക്ക ചിവന്ത വാനത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും സിമ്പു പറഞ്ഞു.
മറ്റുള്ളവരിൽ നിന്നും പഠിക്കാനുള്ള മനസ്സാണ് വിജയ് സേതുപതിയെ മികച്ച നടനാക്കുന്നതെന്നും സിമ്പു പറയുന്നു. ഫഹദ് ഫാസിലിന്റെ ചിത്രങ്ങൾ താൻ കാണാറുണ്ടെന്നും അദ്ദേഹം വളരെ മികച്ച ഒരു നടനാണെന്നും സിമ്പു പറഞ്ഞു. പാർത്ഥിപൻ സർ പറഞ്ഞത് പോലെ, ഇതിൽ മൂന്നു താരങ്ങൾ അല്ല മൂന്നു മികച്ച നടന്മാരാണ് അഭിനയിച്ചിരിക്കുന്നതെന്നും, അവരുടെ പ്രകടനമാണ് നമ്മൾ കാണാൻ പോകുന്നതെന്നും സിമ്പു കൂട്ടിച്ചേർത്തു. തമിഴ് സിനിമയിലെയും മലയാള സിനിമയിലെയും പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരായാണ് വിജയ് സേതുപതി, ഫഹദ് ഫാസിലെന്നിവർ വിലയിരുത്തപ്പെടുന്നത്. വിക്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഒരു വമ്പൻ ആക്ഷൻ ചിത്രമായാണ് ലോകേഷ് കനകരാജ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഇതിലെ ഗാനങ്ങളും ഇന്നലെ തന്നെ റിലീസ് ചെയ്തിട്ടുണ്ട്.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.