ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് ജൂൺ 10ന് തിയറ്ററുകളിൽ എത്തുന്ന, ജുറാസിക് വേൾഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേൾഡ് ഡൊമിനിയൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തിരഞ്ഞെടുത്തത് നഗരങ്ങളിൽ ആരംഭിച്ചു എന്ന വാർത്തയാണ് വരുന്നത്. ത്രീഡി, ഐമാക്സ് ത്രീഡി, ഫോർ ഡി എക്സ്, റ്റു ഡി എന്നിങ്ങനെ വ്യത്യസ്ത ഫോര്മാറ്റുകളിലെത്തുന്ന ഈ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗ് എന്നീ ഭാഷകളിലായാണ് ഇന്ത്യയിൽ റിലീസ് ചെയ്യാൻ പോകുന്നത്. ഈ സീരീസിലെ കഴിഞ്ഞ രണ്ട് സിനിമകളുടെ ഇരട്ടി വലിപ്പത്തിലുള്ള കാൻവാസിലാണ് ഈ അവസാന ഭാഗം ഒരുക്കിയിരിക്കുന്നതെന്നത് പ്രേക്ഷകരുടെ ആവേശം വർധിപ്പിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ട്രെയ്ലറിൽ നിന്നും ചിത്രം പ്രേക്ഷകർക്ക് ഒരു വലിയ ദൃശ്യവിരുന്ന് തന്നെയാകും സമ്മാനിക്കുകയെന്നത് വ്യക്തമാണ്.
മുൻ ഭാഗങ്ങളിൽ വേഷമിട്ട ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേൺ, സാം നീൽ, ജെഫ് ഗോൾഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെർമൻ, ജസ്റ്റിസ് സ്മിത്ത്, ഒമർ സൈ, ബി.ഡി. വോങ് തുടങ്ങിയവർ തന്നെയാണ് ഈ ചിത്രത്തിലും അഭിനയിച്ചിരിക്കുന്നത്. ജുറാസിക് വേൾഡ് ഒരുക്കിയ കോളിൻ ട്രെവറോ ആണ് ഈ അവസാന ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. 2018ൽ റിലീസ് ചെയ്ത ജുറാസിക് വേൾഡ് ഫാളെൻ കിങ്ഡം എന്ന സിനിമയുടെ തുടർച്ചയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കൃത്രിമമായി നിർമിച്ച ഡൈനോസേർസ് മനുഷ്യവാസമുള്ള സ്ഥലത്തേക്ക് രക്ഷപ്പെടുന്നിടത്തായിരുന്നു ഫാളെൻ കിങ്ഡം അവസാനിച്ചത്. അതിന് ശേഷം എന്ത് സംഭവിക്കുമെന്നതാണ് ഡൊമിനിയൻ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക. എ എസ് ദിനേശ്, ശബരി എന്നിവരാണ് കേരളത്തിൽ ഈ ചിത്രത്തിന്റെ പി ആർ ഓ ജോലികൾ ചെയ്യുന്നത്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.