ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് ജൂഡ് ആന്റണി ജോസെഫ്. ഇപ്പോഴിതാ, താൻ മുൻ മന്ത്രി എം എം മണി, പ്രശസ്ത നടി പാർവതി തിരുവോത് എന്നിവർക്കെതിരെ നടത്തിയ പ്രസ്താവന തെറ്റായിരുന്നു എന്ന് വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് ജൂഡ്. മനോരമ ന്യൂസിലെ നേരെ ചൊവ്വേയിലായിരുന്നു ജൂഡ് ആന്റണി ജോസെഫ് പ്രതികരിച്ചത്. സാറാസ് സിനിമയുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് ഉള്ള തന്റെ പ്രതികരണം രേഖപ്പെടുത്തവേ ആണ് എം.എം. മണിയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ തെറ്റുപറ്റിയെന്ന് ഈ സംവിധായകൻ തുറന്നു സമ്മതിച്ചത്. എം.എം. മണി മന്ത്രിയായിരുന്നപ്പോള്‍ ജൂഡ് ഇട്ട ഫേസ്ബുക് പോസ്റ്റ് വെറുതെ സ്‌കൂളില്‍ പോയി സമയം കളഞ്ഞ് എന്ന തരത്തില്‍ ആയിരുന്നു. അത് തെറ്റായിരുന്നു എന്നും പിന്നീടാണ് അദ്ദേഹത്തിന് സ്‌കൂളില്‍ പോകാന്‍ പറ്റാതിരുന്ന സാഹചര്യത്തെക്കുറിച്ചൊക്കെ താൻ അറിയുന്നത് എന്നും ജൂഡ് പറയുന്നു. വിദ്യാഭ്യാസമല്ല ഒരു മന്ത്രിയാകാനുള്ള മാനദണ്ഡം എന്ന് മനസ്സിലാക്കിയ താൻ ജീവിതാനുഭവങ്ങള്‍ ഏറെയുള്ള ആളാണ് അദ്ദേഹമെന്നുമറിഞ്ഞത് പിന്നീടാണെന്നും ജൂഡ് വ്യക്തമാക്കി. രണ്ടാമത് അദ്ദേഹം മത്സരിച്ച് വിജയിച്ചപ്പോള്‍ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ നൽകിയിരുന്നു താനെന്നും ജൂഡ് കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി പാര്‍വ്വതിയുടെ പരാമര്‍ശത്തോട് താൻ നടത്തിയ പ്രതികരണവും മോശമായിരുന്നു എന്നും ജൂഡ് സമ്മതിക്കുന്നു. പാർവതി ഒരു ഹിന്ദി ചാനലിൽ ആണ് അങ്ങനെ പറഞ്ഞത് എന്നാണ് ഓര്മ എന്നും, പക്ഷെ അവർ അങ്ങനെ പറഞ്ഞോ ഇല്ലയോ എന്ന് ഉറപ്പാക്കുക പോലും ചെയ്യാതെ താൻ പ്രതികരിച്ചതാണ് തെറ്റായി പോയതെന്ന് ജൂഡ് പറയുന്നു. തന്റെ സിനിമകളിലോ, കൂട്ടുകാരുടെ സിനിമകളിലോ, തനിക്കു അറിയാവുന്നവരുടെ സിനിമകളിലോ താൻ അത് കേട്ടിട്ടുകൂടിയില്ല എന്നത് കൊണ്ടാണ് അത്തരത്തിൽ ഒരു പ്രതികരണം ഉണ്ടായതു എന്നും ജൂഡ് വിശദീകരിച്ചു. തന്റെ പ്രതികരണത്തിന് ഉപയോഗിച്ച വാക്കുകൾ മോശമായിരുന്നു എന്നും പോസ്റ്റ് ഇട്ടപ്പോൾ തന്നെ നിങ്ങള്‍ സ്ത്രീവിരുദ്ധതയാണ് ഇട്ടിരിക്കുന്നത് എന്ന് തന്റെ ഭാര്യ പറഞ്ഞു എന്നും ജൂഡ് വെളിപ്പെടുത്തി. പക്ഷെ അപ്പോഴേക്കും പോസ്റ്റ് വൈറല്‍ ആയി മാറുകയും കൈവിട്ടു പോവുകയും ചെയ്തു. അന്ന് പാർവതിക്ക് എതിരെ ജൂഡ് ഇട്ട പോസ്റ്റ് ഇപ്രകാരം, ഒരു കുരങ്ങ് സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു, ഒടുവില്‍ അഭ്യാസിയായി നാടുമുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസുകാരെയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്ന് വെച്ച് കാട്ടില്‍ പോകാമായിരുന്നു അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലേ.
ഫോട്ടോ കടപ്പാട്: SHAFISHAKKEER
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.