ഓം ശാന്തി ഓശാന എന്ന സൂപ്പർഹിറ്റ് നിവിൻ പോളി ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് ജൂഡ് ആന്റണി ജോസെഫ്. അതിനു ശേഷം ഒരു മുത്തശ്ശി ഗദ എന്ന ചിത്രം കൂടി ഒരുക്കിയ ജൂഡ് ഒരു നടൻ എന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതനാണ്. പ്രേമം, ആക്ഷൻ ഹീറോ ബിജു, വേട്ട, ഒരു മുത്തശ്ശി ഗദ, തോപ്പിൽ ജോപ്പൻ, വെളിപാടിന്റെ പുസ്തകം, പോക്കിരി സൈമൺ, സ്ട്രീറ്റ് ലൈറ്റ്‌സ്, ഒരു കുട്ടനാടൻ ബ്ലോഗ്, കായംകുളം കൊച്ചുണ്ണി, ലൗ ആക്ഷൻ ഡ്രാമ, മനോഹരം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ജൂഡ് ഇപ്പോൾ തന്റെ പുതിയ സംവിധാന സംരംഭമായ 2403 ഫീറ്റ് എന്ന ചിത്രത്തിന്റെ ജോലികളിൽ ആണ്. അതിനിടക്ക് അദ്ദേഹം കൊടുത്ത ഒരു മീഡിയ ഇന്റർവ്യൂവിൽ, അവതാരിക അദ്ദേഹം അഭിനയിച്ച വട്ടമേശ സമ്മേളനം എന്ന പുറത്തിറങ്ങാനുള്ള ചിത്രത്തെ കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പൊട്ടിത്തെറിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്.
ഹോംലി മീൽസ്, ബെൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ വിപിൻ ആറ്റ്‌ലിയോടൊപ്പം എട്ടു സംവിധായകർ ചേർന്നു ഒരുക്കിയ ഒരു ആന്തോളജി ഫിലിം ആണ് വട്ടമേശ സമ്മേളനം. ഈ ചിത്രത്തിൽ ജൂഡ് ആന്റണി ജോസെഫ് അഭിനയിച്ചിട്ടും ഉണ്ട്. ഈ ചിത്രത്തെ കുറിച്ചു അവതാരിക ചോദിച്ചപ്പോൾ ഇപ്പോൾ അതിനെ കുറിച്ച് സംസാരിക്കുന്നത് എന്തിനാണ് എന്നും അതിനെ കുറിച്ചു പറയാൻ അല്ല താൻ ഇവിടെ വന്നിരിക്കുന്നതും എന്നാണ് ജൂഡ് പറയുന്നത്. ആ സിനിമയെ കുറിച്ചു സംസാരിക്കാൻ പോലും തനിക്ക് താൽപ്പര്യം ഇല്ലെന്ന സന്ദേശമാണ് ജൂഡ് ആന്റണി തന്റെ വാക്കുകളിലൂടെ നൽകിയത്. എന്താണ് അതിന്റെ കാരണം എന്നത് വ്യക്തമല്ല.
മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം ട്രയ്ലർ എന്നു പറഞ്ഞാണ് വട്ടമേശ സമ്മേളനം ട്രയ്ലർ അവർ റീലീസ് ചെയ്തത്. ജൂഡ് ആന്റണി ജോസഫിന് ഒപ്പം വിപിൻ ആറ്റ്‌ലി, സാജു നവോദയ, അഞ്ജലി, കെ പി എസ് പടന്നയിൽ, മോസസ് തോമസ്, മെറീന മൈക്കൽ, ജിബു ജേക്കബ്, സോഹൻ സീനുലാൽ, നോബി എന്നീ നടീനടന്മാരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.