കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തുന്ന ആർ ആർ ആർ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംവിധായകൻ എസ് എസ് രാജമൗലിയും തെലുങ്കു നടന്മാരായ ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവരും കേരളത്തിൽ എത്തിയത്. തിരുവനന്തപുരത്തു നടന്ന പ്രസ് മീറ്റിൽ മലയാളത്തിൽ നിന്ന് നടൻ ടോവിനോ തോമസും പങ്കെടുത്തു. ടോവിനോ തോമസിന്റെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിക്ക് വലിയ പ്രശംസയാണ് രാജമൗലിയും ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവരും നൽകിയത്. അതിൽ ജൂനിയർ എൻ ടി ആർ മലയാള സിനിമയെ കുറിച്ച് വാചാലനായതും അദ്ദേഹം പറഞ്ഞ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. എത്രമാത്രം ഗംഭീരവും വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളും ചെയ്യുന്ന നടന്മാരാണ് മലയാളത്തിൽ ഉള്ളത് എന്നാണ് അദ്ദേഹം പറയുന്നത്.
മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ് എന്നിവരുടെ പേരെടുത്തു പറഞ്ഞ അദ്ദേഹം, കേരളം എന്ന മണ്ണ് വിസ്മയിപ്പിക്കുന്ന അഭിനയ പ്രതിഭകൾക്കാണ് ജന്മം നൽകിയിരിക്കുന്നത് എന്നും കൂട്ടി ചേർത്തു. മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണ് താനെന്നു തുറന്നു പറഞ്ഞിട്ടുള്ള താരമാണ് ജൂനിയർ എൻ ടി ആർ. കൊരടാല ശിവ ഒരുക്കിയ ജനത ഗാരേജ് എന്ന ചിത്രത്തിൽ മോഹൻലാൽ- ജൂനിയർ എൻ ടി ആർ ടീം ഒന്നിച്ചു അഭിനയിച്ചിരുന്നു. രാജമൗലി ഒരുക്കിയ ആർ ആർ ആർ എന്ന ചിത്രം ജനുവരി ഏഴിന് ആണ് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയി എത്തുന്നത്. തെലുങ്കു, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുക.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.