മലയാള സിനിമയുടെ പെരുന്തച്ചൻ എന്ന് സിനിമാ പ്രേമികൾ ആദരവോടെ വിളിച്ച നടൻ ആണ് തിലകൻ. ആ മഹാനടൻ കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു എങ്കിലും ഇന്നും ജനഹൃദയങ്ങളിൽ തിലകൻ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹം അഭിനയിച്ചു പൂർണ്ണതയിൽ എത്തിച്ച അനേകം കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ എന്നും തിളങ്ങി നിൽക്കും എന്നുറപ്പാണ്. ഇപ്പോഴിതാ തിലകനിൽ കണ്ട ആ പ്രതിഭ പുതുതലമുറയിലെ ഒരു നടനിൽ താൻ കാണുന്നുവെന്ന് പറയുകയാണ് മലയാള സിനിമയുടെ മാസ്റ്റർ ഡയറക്ടർ ആയ ജോഷി. പ്രശസ്ത നടൻ ചെമ്പൻ വിനോദിനെ കുറിച്ചാണ് ജോഷി ഇപ്രകാരം അഭിപ്രായം പ്രകടിപ്പിച്ചത്.
ജോഷിയുടെ വാക്കുകൾ ഇങ്ങനെ, “ഒരു സിനിമയെപ്പറ്റി നന്നായി മനസിലാക്കിയ ശേഷമേ ചെമ്പൻ വിനോദ് അഭിനയിക്കുകയുള്ളു. അതൊരു നല്ല നടന്റെ ലക്ഷണമാണ്. തിലകനിൽ കണ്ട പ്രതിഭ ചെമ്പൻ വിനോദിൽ എനിക്ക് കാണാൻ സാധിക്കുന്നുണ്ട്”. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം ആഗസ്റ്റ് 15 ന് റീലീസ് ചെയ്യാൻ പോവുകയാണ്. വരുന്ന രണ്ടാം തീയതി ഈ ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് ലുലു മാളിൽ വെച്ചു കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നിർവഹിക്കും. പുത്തൻ പള്ളി ജോസ് എന്ന കഥാപാത്രം ആയാണ് ചെമ്പൻ വിനോദ് ഈ ചിത്രത്തിൽ എത്തുന്നത്. കാട്ടാളൻ പൊറിഞ്ചു ആയി ജോജു ജോർജും ആലപ്പാട്ട് മറിയം ആയി നൈല ഉഷയും എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് അഭിലാഷ് എൻ ചന്ദ്രൻ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.