കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിനെ നായകനാക്കി ഏഴു വര്‍ഷം മുന്‍പ് മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി ഒരുക്കിയ ചിത്രമാണ് റണ്‍ ബേബി റണ്‍. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഈ ചിത്രം രചിച്ചത് സച്ചി ആയിരുന്നു. മീഡിയയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഈ ചിത്രത്തിന് ശേഷം ഒരിക്കല്‍ കൂടി മീഡിയ കഥാ പശ്ചാത്തലമാക്കി ജോഷി ഒരുക്കുന്ന ചിത്രമാണ് ഓണ്‍ എയര്‍. അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തില്‍ നായകനായി എത്തുന്നത് ദിലീപ് ആണ്. സൈന്യം, റണ്‍വേ, ലയണ്‍, ജൂലൈ 4 , ട്വന്റി ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്, അവതാരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപ് ജോഷിയുടെ സംവിധാനത്തിൽ അഭിനയിക്കാൻ പോകുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നവാഗതരായ നിരന്ജനും അരുണും ആണ്. ദിലീപ് ഒരു മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തില്‍ എത്തുന്ന ഈ ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നത് ജാഫേഴ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൻ ജാഫർ ആണ്.
ഇപ്പോൾ ഈ ചിത്രത്തിന്റെ താര നിർണ്ണയം നടന്നു വരികയാണ്. അടുത്ത വർഷം ജനുവരി അവസാനത്തോടെ ഈ ദിലീപ് ചിത്രം തുടങ്ങാൻ ആണ് ജോഷിയുടെ തീരുമാനം എന്നറിയുന്നു. ഇപ്പോൾ സുഗീതിന്റെ മൈ സാന്റാ പൂർത്തിയാക്കുകയാണ് ദിലീപ്. ക്രിസ്മസ് റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന് ശേഷം നാദിർഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിക്കുക. ഉർവശി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം ദിലീപും നാദിർഷായും ചേർന്നാണ് നിർമ്മിക്കുന്നതും. സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.