അജിൻ ലാൽ , ജയൻ വന്നേരി എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഒറ്റക്കൊരു കാമുകൻ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജോജു ജോർജ്, ഷൈൻ ടോം ചാക്കോ, ഭഗത് മാനുവൽ, ഷഹീൻ സിദ്ദിഖ്, വിജയ രാഘവൻ, കലാഭവൻ ഷാജോൺ , ശാലു റഹിം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിലെ നിർണ്ണായക സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത് അഭിരാമി, ലിജോ മോൾ ജോസ് എന്നിവരാണ്. ഇറോസ് ഇന്റർനാഷണൽ കേരളത്തിൽ വിതരണം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡാസ്ലിങ് മൂവി ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രിൻസ് ഗ്ലെറിയൻസ്, സാജൻ യശോധരൻ, അനൂപ് ചന്ദ്രൻ എന്നിവർ ചേർന്നാണ്.
ഈ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് എസ് കെ സുധീഷ്, ശ്രീശേഖർ എന്നിവർ ചേർന്നാണ്. സഞ്ജയ് ഹാരിസ് കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് വിഷ്ണു മോഹൻ സിത്താരയാണ്. സനൽ രാജ് ആണ് ഒറ്റക്കൊരു കാമുകൻ എന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ഒരു ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ കൊച്ചു ചിത്രം ഉടനെ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടനും നിർമ്മാതാവുമായ ജോജു ജോർജിന്റെ സാന്നിധ്യം തന്നെയാണ് ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ഒരു വലിയ താര നിര തന്നെ അണിനിരന്നിട്ടുള്ള ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു.
ഇറോസ് ഇന്റർനാഷണൽ പോലെ ഒരു വമ്പൻ ബാനർ വിതരണത്തിന് എടുത്തതോടെ തന്നെ ഒറ്റക്കൊരു കാമുകൻ എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ വർധിച്ചിട്ടുണ്ട് എന്നുറപ്പാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.