മലയാളത്തിലെ പ്രശസ്ത നടനും നിർമ്മാതാവുമായ ജോജു ജോർജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പുലിമട. ഒരുപിടി ഹിറ്റ് ചിത്രങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള എ കെ സാജൻ ആണ് പുലിമട എന്ന ചിത്രം ഒരുക്കുന്നത്. ഇങ്ക് ലാബ് സിനിമാസിന്റെ ബാനറിൽ ഡിക്സൺ പൊടുത്താസും, സുരാജ് പി. എസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നാണ് വയനാട്ടിൽ ആരംഭിച്ചത്. പ്രശസ്ത തമിഴ് നായിക ഐശ്വര്യ രാജേഷ് ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം, താൻ സ്വയം സംവിധനം ചെയ്യുന്ന സിനിമയ്ക്കു അല്ലാതെ, പ്രശസ്ത ഛായാഗ്രാഹകൻ വേണു ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും പുലിമടക്കു ഉണ്ട്. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയിൽ ഒട്ടേറെ മികച്ച താരങ്ങൾ ആണ് അണിനിരക്കുന്നത്.
സൂര്യ നായകനായ തമിഴ് ചിത്രം ജയ് ഭീമിന് ശേഷം ലിജോ മോൾ ജോസ് ഒരു പ്രധാന കഥാപാത്രം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബാലചന്ദ്രമേനോൻ, സോനാ നായർ, ഷിബില, അഭിരാം, റോഷൻ,കൃഷ്ണ പ്രഭ, ദിലീഷ് നായർ, അബു സലിം, സംവിധായകൻ ജിയോ ബേബി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ജേക്സ് ബിജോയ് സംഗീതം, പശ്ചാത്തല സംഗീതം എന്നിവ നിർവഹിക്കുമ്പോൾ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വിവേക് ഹർഷൻ ആണ്. വിനേഷ് ബംഗ്ലാൻ ആണ് ഈ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങും ഇന്നാണ് നടന്നത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.