ആഗ്രഹവും ജീവിത ലക്ഷ്യവും എല്ലാം സിനിമയായി കൊണ്ടുനടക്കുന്ന വ്യക്തിയാണ് ജോജു ജോർജ്. സിനിമാ ഭ്രാന്തിനു മനഃശാസ്ത്ര ഡോക്ടറെ കാണാൻ പോയ ഒരേയൊരു നടനാണ് താനെന്ന് ജോജു മുൻപ് വ്യക്തമാക്കിയിരുന്നു. സിനിമയിൽ എത്തിയിട്ട് 20 വർഷമാകുന്ന വേളയിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ഈ കലാകാരന് കഴിഞ്ഞിട്ടുണ്ട്.
മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കുറിച്ച് പറയാന്‍ ജോജുവിന് നൂറ് നാവാണ്. കുട്ടികൾക്ക് നൽകിയ ഒരു അഭിമുഖത്തിനിടെ മോഹൻലാൽ തനിക്ക് എന്നും ഒരു ‘അത്ഭുത’മാണെന്നും മമ്മൂക്ക ‘ചങ്ക്’ ആണെന്നും ജോജു പറയുകയുണ്ടായി. ജീവിത വിജയങ്ങളെ കൃത്യമായി കൈകാര്യം ചെയ്തതുകൊണ്ടു തന്നെയാണു മമ്മൂട്ടിയും മോഹൻലാലും ഇങ്ങനെയിരിക്കുന്നതെന്നും താരം പറയുന്നു. ആദ്യമായി മമ്മൂക്കയെ കണ്ടത് മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും ജോജു വ്യക്തമാക്കി.
സിനിമയില്‍ എത്തുന്നതിന് മുമ്പ് ഹോട്ടലില്‍ പണി എടുക്കുകയും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ഹോട്ടല്‍ നടത്തുകയും ചെയ്തിട്ടുണ്ട് . പക്ഷെ സിനിമ മാത്രമായിരുന്നു തന്റെ ആഗ്രഹമെന്നും ജോജു കൂട്ടിച്ചേർക്കുന്നു.
തന്റെ ആരാധനാപാത്രമായ മമ്മൂട്ടിയോടൊപ്പം ഒരു മുഴുനീള വേഷത്തിൽ ജോജു എത്തിയ ചിത്രമായിരുന്നു രാജാധിരാജ. 1995 ൽ മഴവിൽക്കൂടാരമെന്ന ചിത്രത്തിലൂടെയാണ് ജോജു സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ഒരു സെക്കൻഡ് ക്ലാസ് യാത്ര, 1983, ലോഹം, മിലി, രാജാധിരാജ, ആക്‌ഷൻ ഹീറോ ബിജു, ആംഗ്രി ബേബീസ്, ഹോട്ടൽ കാലിഫോർണിയ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാമന്റെ ഏദൻതോട്ടം, ഉദാഹരണം സുജാത എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ മികച്ച പ്രകടനമാണ് ജോജുകാഴ്ചവെച്ചത്.
ലുക്കാച്ചുപ്പി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശവും നേടിയിട്ടുണ്ട്
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.