[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖറിനൊപ്പം അഭിനയിക്കണം, ഒന്നു കണ്ടാലെങ്കിലും മതി; ഉദാഹരണം സുജാത ഫെയിം അനശ്വരയുടെ കൊച്ചുകൊച്ച് ആഗ്രഹങ്ങൾ ഇങ്ങനെ

‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അനശ്വര. തന്റെ ഏറ്റവും വലിയ സ്വപ്‌നം ഈയിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുജാതയുടെ മകളായി മലയാള സിനിമാ ലോകത്തേക്ക് എത്തിയ ഈ കൊച്ചുസുന്ദരി വെളിപ്പെടുത്തുകയുണ്ടായി. ദുൽഖർ സൽമാന്റെ കട്ട ഫാനാണ് അനശ്വര. ‘ചാർളി’ ആണ് ഇഷ്ടസിനിമ. കൂടെ അഭിനയിക്കണം എന്നാണ് ഏറ്റവും വലിയ ആഗ്രഹം. അതിന് കഴിഞ്ഞില്ലെങ്കിൽ ഒന്ന് കണ്ടാലെങ്കിലും മതിയെന്നും അനശ്വര വ്യക്തമാക്കുന്നു.

പയ്യന്നൂര്‍ സെന്റ് മേരീസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനശ്വര. ഉദാഹരണം സുജാതയില്‍ അഭിനയിക്കുന്നതിനു മുന്‍പ് ഒരു ഷോര്‍ട്ട് ഫിലിമിൽ ഈ മിടുക്കി അഭിനയിച്ചിരുന്നു. ഓഡീഷന്‍ വഴി തിരഞ്ഞെടുത്താണ് ‘ഉദാഹരണം സുജാത’യിലേക്ക് ചിത്രത്തിലേക്ക് എത്തിയത്.

തനി കണ്ണൂര്‍ സ്ലാങ്ങില്‍ സംസാരിക്കുന്ന അനശ്വര തിരുവന്തപുരത്തെ ചെങ്കല്‍ച്ചൂള നിവാസിയായ ആതിരയായി മാറാന്‍ ഏറെ തയ്യാറെടുപ്പുകള്‍ എടുത്തിരുന്നു. എപ്പോളും സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു വായാടിയാണ് താനെന്നാണ് അനശ്വര പറയുന്നത്.

അമ്മയുമായി എപ്പോളും വഴക്കാണെങ്കിലും ചിത്രത്തിലേത് പോലെ അമ്മയെ വിഷമിപ്പിക്കാറില്ല. പഠിക്കാന്‍ പറഞ്ഞ് അടി ഉണ്ടാക്കുമെങ്കിലും മോശമില്ലാതെ പഠിക്കുന്ന കുട്ടിയാണ് താനെന്നും അനശ്വര പറയുന്നു.

ആറാം തമ്പുരാന്‍ എന്ന ചിത്രം കണ്ടപ്പോള്‍ മുതല്‍ മഞ്ജു വാര്യർ എന്ന നടി മനസ്സില്‍ കേറിയതാണ്. എന്നെങ്കിലും നേരിട്ട് കാണാന്‍ ആഗ്രഹിച്ചിരുന്നു. മഞ്ജു ചേച്ചിയെ കാണാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്. എപ്പോഴും ചിരിച്ചിട്ടാണ് ചേച്ചി ഉണ്ടാവുക. അത് കാണുമ്പോള്‍തന്നെ പോസിറ്റീവ് എനര്‍ജിയാണെന്നും അനശ്വര കൂട്ടിച്ചേർക്കുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

19 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.