പ്രശസ്ത മലയാള സിനിമാ താരം ജോജു ജോർജ് ആണ് ഇന്ന് മാധ്യമങ്ങളിൽ നിറയുന്നത്. കൊച്ചിയിൽ വെച്ചു നടന്ന, ഇന്ധന വിലവർധനയ്ക്ക് എതിരായ കോൺഗ്രസിന്റെ പ്രതിഷേധ സമരത്തിനെതിരെ, വൈറ്റിലയിൽ നിരത്തിലിറങ്ങി പ്രതിഷേധിച്ച ജോജു ജോർജിന്റെ വീഡിയോയും അതിൽ ജോജു പറയുന്ന വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജോജുവിന്റെ പ്രതിഷേധത്തെ ചോദ്യം ചെയ്ത് കൊണ്ട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചത് നിനക്ക് ക്യാഷ് ഉള്ളോണ്ട് അല്ലേടാ എന്നാണ്. അതിനു മറുപടി ആയി ജോജു പറഞ്ഞത് അതേടാ, കാശുണ്ടടാ. ഞാൻ പണിയെടുത്ത് ഉണ്ടാക്കിയതാണ്, ആർക്കാടാ ദണ്ണം എന്നാണ്. ആ വീഡിയോ ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
ഇന്ധന വിലവർധനയ്ക്ക് എതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ, ഏകദേശം അരമണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്നാണ് ജോജു ജോർജ് പ്രതിഷേധം പ്രകടിപ്പിച്ചു റോഡിൽ ഇറങ്ങിയത്. ഒരു ഷോ കാണിക്കാൻ ഇറങ്ങിയതല്ല എന്നും രണ്ടു മണിക്കൂറായി ആളുകൾ കുടുങ്ങിക്കിടക്കുന്നു എന്നും ജോജു പറയുന്നു. ഈ കൊറോണക്കാലത്ത് നിത്യവൃത്തിക്കു വേണ്ടി ഓടുന്നവരാണ് ഇവിടെയുള്ളത് എന്നു പറഞ്ഞ ജോജു, താൻ ഇവിടെക്കിടന്നു ചത്തു പോയാൽ എന്തു ചെയ്യും എന്നും ചോദിച്ചു. ഇനിയെങ്കിലും ഇവിടെ ഇതു നടക്കരുത് എന്നും പൊലീസ് പറഞ്ഞിട്ടു പോലും സമരക്കാർ കേൾക്കുന്നില്ല എന്നതും ജോജു ചൂണ്ടി കാട്ടുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്, ജനങ്ങളെ ബുദ്ധിമുട്ടിച്ചല്ല എന്നും മാധ്യമങ്ങളോട് പറഞ്ഞ നടൻ, ഡീസലിനും പെട്രോളിനും വില കൂടിയതിൽ ഒരു പ്രശ്നവും ഇല്ലെന്നല്ല പറയുന്നത് എന്നും വിശദീകരിച്ചു. പക്ഷെ അതിനു ഇതല്ലല്ലോ ചെയ്യേണ്ടത് എന്നും ഇങ്ങനെ ചെയ്താൽ വില കുറയുമോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. കുട്ടികളെ അടക്കം തടഞ്ഞിട്ടിരിക്കുകയാണ് എന്ന കാര്യവും ചൂണ്ടി കാണിച്ച ജോജു, കുറച്ച് പക്വതയുള്ള അളുകളല്ലെ നമ്മുടെ നാട് ഭരിക്കേണ്ടത് എന്നതും എടുത്തു ചോദിക്കുന്നുണ്ട്.
ജോജുവിന്റെ കാർ അടിച്ചു തകർത്ത കോൺഗ്രസ് പ്രവർത്തകർ, ജോജു മദ്യപിച്ചു വന്ന് അഭ്യാസം കാണിക്കുകയാണ് എന്നാണ് പറഞ്ഞത്. എന്നാൽ ഹോസ്പിറ്റലിൽ പോയി പരിശോധന നടത്തിയപ്പോൾ ജോജു മദ്യപിച്ചിട്ടില്ല എന്ന സത്യവും തെളിഞ്ഞു. ഈ സംഭവത്തിൽ, വഴി തടഞ്ഞതിന്, കേസ് റജിസ്റ്റർ ചെയ്യുമെന്ന് സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്റെ അറിയിച്ചിട്ടുണ്ട്. വൈറ്റില ഭാഗത്തു നിന്നു, തന്റെ വാഹനത്തിൽ സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കു പോകുമ്പോഴാണ് ജോജു സമരത്തിൽ കുടുങ്ങിയത്. പ്രതിഷേധിച്ച ജോജുവിന് എതിരായ ആക്രമണത്തിൽ അദ്ദേഹത്തിനു നിസാരമായ പരിക്കുകളും സംഭവിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.