നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട എന്ന ചിത്രം ഇപ്പോൾ വലിയ പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുകയാണ്. ജോജു ജോർജ് കരിയറിൽ ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ഈ ചിത്രം രചിച്ചത് സംവിധായകനും, മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും ചേർന്നാണ്. ഒരേ സമയം പ്രേക്ഷകരെ ആകാംഷാഭരിതരാക്കിയും റിയലിസ്റ്റിക്കായും മുന്നോട്ടു സഞ്ചരിക്കുന്ന ഈ ചിത്രം, ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഡി.വൈ.എസ്.പി പ്രമോദ് കുമാർ, ഇയാളുടെ ഇരട്ടസഹോദരൻ എ.എസ്.ഐ വിനോദ് കുമാർ എന്നിവരുടെ ജീവിതമാണ് ഇരട്ടയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്. പ്രേക്ഷകരും നിരൂപകരും ഗംഭീര പ്രതികരണം നൽകുന്ന ഈ ചിത്രത്തിന് കേരളത്തിലുടനീളം ഹൗസ്ഫുൾ ഷോകളാണ് ലഭിക്കുന്നത്.
ഇരട്ട കഥാപാത്രങ്ങളായി ജോജു ജോർജ് നടത്തിയ ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. ഒരേ രൂപത്തിൽ, എന്നാൽ വ്യത്യസ്ത ഭാവങ്ങളിൽ ജോജു ജോർജ് കാഴ്ചവെച്ചിരിക്കുന്ന പ്രകടനത്തോടൊപ്പം, തീർത്തും അപ്രതീക്ഷിതമായ ഒരു ക്ളൈമാക്‌സും കൂടി ചേർന്നപ്പോൾ ഈ ഇമോഷണൽ ക്രൈം ഡ്രാമ മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിച്ചത് ഇതുവരെ കാണാത്ത ഒരു സിനിമാനുഭവമാണ്. വൈകാരികമായി പ്രേക്ഷകനെ അത്രയധികം സ്വാധീനിക്കുന്ന ചിത്രം കൂടിയാണ് ഇരട്ട. അഞ്ജലി, ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, ശരത് സഭ, ഷെബിൻ ബെന്സന്, ശ്രീജ, ജിത്തു അഷ്‌റഫ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് ഓരോ ദിനം പിന്നിടുംതോറും തീയേറ്ററുകളിൽ തിരക്കേറുകയാണ്. ഒരു നല്ല ചിത്രത്തിന്റെ മഹാവിജയത്തിനാണ് ഇരട്ടക്ക് ലഭിക്കുന്ന സ്വീകരണത്തിലൂടെ നമ്മൾ സാക്ഷ്യം വഹിക്കുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.