ഇന്ന് തന്റെ നാല്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയായിരുന്നു മലയാള സിനിമയിലെ പ്രശസ്ത നടനായ ജോജു ജോർജ്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു ജോജു തന്റെ പിറന്നാൾ ആഘോഷിച്ചത്. മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം കേക്ക് മുറിച്ചു പിറന്നാൾ ആഘോഷിക്കാൻ സാധിച്ചത് ജീവിതത്തിലെ ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷം ആണെന്നും ജോജു പറയുന്നു. ആ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള മമ്മൂട്ടിക്കൊപ്പമുള്ള ജോജുവിന്റെ ചിത്രങ്ങൾ ആരാധകരും സിനിമാ പ്രേമികളും ഏറെ സന്തോഷത്തോടെ ആണ് സ്വീകരിക്കുന്നത്. വൺ എന്ന ചിത്രത്തിൽ ഏറെ നിർണ്ണായകമായ ഒരു കഥാപാത്രത്തിന് ആണ് ജോജു ജീവൻ നൽകുന്നത്.
ബോബി- സഞ്ജയ് ടീം ആദ്യമായി മമ്മൂട്ടിക്ക് വേണ്ടി തിരക്കഥ ഒരുക്കിയ ഈ ചിത്രം ഒരു പൊളിറ്റിക്കൽ ഡ്രാമ ആയാണ് ഒരുക്കുന്നത്. കേരളാ മുഖ്യമന്ത്രി ആയി മമ്മൂട്ടി അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷൻസ് ആണ്. മമ്മൂട്ടിക്കും ജോജു ജോർജിനും ഒപ്പം മുരളി ഗോപി, മാത്യു തോമസ്, ശ്രീനിവാസൻ, രഞ്ജി പണിക്കർ തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ടെന്നാണ് സൂചന. ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രം ഒരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച സന്തോഷ് വിശ്വനാഥിന്റെ രണ്ടാമത്തെ ചിത്രം ആണ് വൺ. ഇന്ന് ജോജുവിന് ജന്മദിനം ആശംസിച്ചു കൊണ്ട് കുഞ്ചാക്കോ ബോബൻ ഇട്ട സോഷ്യൽ മീഡിയ പോസ്റ്റും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. തന്റെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം ആണ് ജോജു ഇപ്പോൾ വൺ എന്ന ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നത്.
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
This website uses cookies.